ജീവന്‍ ടിവിയില്‍ മോഷണം

ജീവന്‍ ടിവിയുടെ തിരുവനന്തപുരം ബ്യൂറോയില്‍ ഇന്നലെ രാത്രി നടന്ന മോക്ഷണത്തില്‍ 2 ക്യാമറ,ഒരു ലാപ്പ്‌ടോപ്പ്, 23000 രൂപ എന്നിവ നഷ്ടമായി രാത്രി 11.30ന് ബൈക്കിലെത്തിയ അഞ്ചോളം പേരുള്‍പ്പെടുന്ന ഒരു സംഘം സെക്യൂരിറ്റിയെ മര്‍ദ്ദിച്ച ശേഷമാണ് മോഷണം നടത്തിയത്. ജീവന്‍ ടിവി മുന്‍ ജീവനക്കാരനും മണക്കാട് സ്വദേശിയുമായ കിരണും കണ്ടാലറിയാവുന്ന അഞ്ചു പേരും സംഘത്തിലുണ്ടായിരുന്നതായി സെക്യൂരിറ്റി വര്‍ഗീസ് പറഞ്ഞു. രാത്രി തന്നെ സെക്യൂരിറ്റി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കന്റോണ്‍മെന്റ് പോലീസില്‍ പരാതിയും നല്‍കി.