ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവിലെ ആദ്യ ഗാനത്തോടൊപ്പം താരമായി മാറിയിരിക്കുകയാണ് പ്രിയ പി വാര്യരെന്ന ഈ കലാകാരി. തൃശൂരിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രിയ ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയിരിക്കുന്നത് 6.06 ലക്ഷം ഫോളോവേഴ്‌സിനെയാണ്.
ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുള്ളത്. ദേശീയ തലത്തില്‍ മാത്രമല്ല, ഇന്ത്യക്ക് പുറത്തു വരെ ഈ മിടുക്കിയ്ക്ക് ആരാധകര്‍ ആയി കഴിഞ്ഞു.