ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ച തീരുമാനത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ച തീരുമാനത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുന്ന കാര്യത്തിലും വിട്ടുവീഴ്ചക്കില്ലെന്ന് ഇസ്രായേല്‍ ഹായോം പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

പലസ്തീനികളോട് വെറുപ്പ് പരസ്യമാക്കി യു.എന്‍ അഭയാര്‍ഥി സംഘടനക്ക് ഫണ്ടും പിന്നീട് വെട്ടിക്കുറച്ചു. പലസ്തീനികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേല്‍ ആഗ്രഹിക്കുന്നോ എന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം വിവരിച്ചു.

പതിറ്റാണ്ടുകളായി യു.എസ് പ്രസിഡന്റുമാര്‍ തുടരുന്ന കീഴ്‌വഴക്കം തെറ്റിച്ച് കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിക്കുന്നത്. മിക്ക സഖ്യരാജ്യങ്ങളും കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടും നിലപാടുമാറ്റത്തിന് അദ്ദേഹം തയാറായിരുന്നില്ല