അച്ചന്റെ ഡാന്‍സ് പഠിപ്പിക്കല്‍ കണ്ട കുഞ്ഞാടിനെ പുറത്താക്കി; മാനഷ്ടക്കേസുമായി കുഞ്ഞാട് കോടതിയിലേക്ക്

ഷൈജു താക്കോല്‍ക്കാരന്‍

 -ക്രിസ്റ്റഫര്‍ പെരേര-

ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച കത്തോലിക്കാ സഭയ്‌ക്കെതിരെ യുവാവ് മാനനഷ്ടത്തിന് കേസ് കൊടുക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ റെയെഗഡ് ജില്ലയിലെ സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ചിനെതിരെയാണ് ( കലമ്പൂര്‍ പള്ളി) അവിടെ 18 വര്‍ഷമായി സ്ഥിരതാമസമാക്കിയ തൃശൂര്‍ ചാലക്കുടി പോട്ടയ്ക്ക് സമീപം താക്കോല്‍ക്കാരന്‍ കുടുംബാംഗം ഷൈജു താക്കോല്‍ക്കാരനാണ് കോടതിയില്‍ കേസ് കൊടുക്കാനൊരുങ്ങുന്നത്. മൂന്ന് വര്‍ഷമായി തനിക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച ശേഷം അടുത്തിടെ ഇനി ആരാധനയ്ക്ക് തടസമില്ലെന്ന് കാട്ടി പള്ളി അധികാരികള്‍ ബൈജുവിന് കത്ത് നല്‍കി. ‘അതിനര്‍ത്ഥം തന്റെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് അവര്‍ സമ്മതിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്ന് ഷൈജു ‘വൈഫൈ റിപ്പോര്‍ട്ടറോട്’ പറഞ്ഞു.

അച്ചന്റെ ഷട്ടില്‍ കളി മുടങ്ങിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം

2013ലാണ് സംഭവങ്ങളുടെ തുടക്കം. പള്ളിയിലെ ഇലക്ട്രിക് ജോലികള്‍ ചെയ്തിരുന്നത് ഷൈജുവാണ്. എഴുപത്തയ്യായിരം രൂപയുടെ വര്‍ക്കുണ്ടായിരുന്നു. സ്വന്തം പള്ളിയായത് കൊണ്ട് 24,000 രൂപയേ വാങ്ങിയുള്ളൂ. അതിന് പുറമേ സ്‌പോണ്‍സര്‍മാരെ കൊണ്ട് 12 ഫാനും വാങ്ങിപ്പിച്ചു പള്ളിക്ക് നല്‍കി. അതിന് 18000 രൂപ വരും. അതിനിടെ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിക്കാരും വൈദികന്‍ ഷാജി പാരിക്കപ്പള്ളിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അച്ചന്‍ ഷട്ടിലും ബാറ്റ്മിന്റണും കളിച്ചുകൊണ്ടിരുന്ന ഹാള്‍ നവീകരിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവര് തമ്മിലുള്ള ശീതസമരത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് ഷൈജു പറഞ്ഞു.  ബില്ല് ഹാജരാക്കിയപ്പോള്‍ അയ്യായിരം രൂപയുടെ പണികളേ ഉണ്ടായിരുന്നുള്ളൂ എന്നും താന്‍ തട്ടിപ്പ് നടത്തിയെന്നും ട്രഷറര്‍ പി.കെ ഷിജുമോന്‍ ആരോപിച്ചു. പള്ളിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട തന്നെ ചതിയനാക്കാന്‍ നോക്കുന്നതറിഞ്ഞ് ഷൈജു അയാളുടെ കോളറില്‍ കയറിപ്പിടിച്ചു. അതോടെ കമ്മിറ്റിക്കാരും വൈദികനും ഷൈജുവിനെതിരെ തിരിഞ്ഞു.

താല്‍ക്കാലിക വിലക്ക്

അന്ന് പള്ളിക്കമ്മിറ്റി ഷൈജുവിന് കത്ത് നല്‍കി. പള്ളിയിലെ എല്ലാ പരിപാടികളില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കുന്നു എന്നാണ് അതില്‍ പറഞ്ഞിരുന്നത്. സംഭവത്തെ കുറിച്ച് കമ്മിറ്റി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയായിരുന്നു സസ്‌പെന്‍ഷനെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.  പള്ളിയുടെ ഒരു ഉത്തരവാദിത്വവും ഉള്ള ആളല്ല താനെന്നും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അന്യാമാണെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. ക്വയര്‍ ഗ്രൂപ്പിലെ സജീവസാനിധ്യമായിരുന്നു ഷൈജുവും ഭാര്യ സീമയും. തങ്ങളെ പാട്ട് പാടാനെങ്കിലും അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അതിനും തടസവാദം ഉന്നയിച്ചു.

അച്ചന്റെ ഡാന്‍സ് പഠിപ്പിക്കല്‍

മിക്ക ദിവസങ്ങളിലും ഷൈജു പള്ളിയില്‍ പോകുമായിരുന്നു. അപ്പോഴൊക്കെ വൈദികനായ ഷാജി പാരിക്കപ്പള്ളി അശ്ലീലം പറയുന്നത് പതിവായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അച്ചന്റെ താമസസ്ഥലത്ത് കൂടെ ഒരു പെണ്ണിനെ കണ്ടു. ഷൈജു അത് കാര്യമായി എടുത്തില്ല. സാധാരണ സ്ത്രീകള്‍ കുംമ്പസാരിക്കാനും മറ്റും വരുന്നതാണ്. പക്ഷെ, അതിന് ശേഷമാണ് അച്ചന്‍ തന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും മനസിലായി. യാതോരു ജോലിയുമില്ലാത്തവര്‍ ചുമ്മാ പള്ളിയില്‍ വന്നിരിക്കുന്നു എന്നൊക്കെയാണ് ആദ്യം പ്രസംഗിച്ച് തുടങ്ങിയത്. ഇവരൊക്കെ ജോലിക്ക് പോയാല്‍ കുടുംബം രക്ഷപെടും എന്നും പറഞ്ഞു. അകത്ത് നിന്ന് ലോക്ക് ചെയ്താലും പുറത്ത് നിന്ന് തുറക്കാവുന്ന ചില വാതിലുകള്‍ പള്ളിയിലുണ്ട്. അത് അധികമാര്‍ക്കും അറിയില്ല. ഒരു ദിവസം ഷൈജു അങ്ങനെയുള്ള ഒരു വാതില്‍ തുറന്നപ്പോള്‍ വൈദികന്‍ ഷാജി പാരിക്കപ്പള്ളിയും ഒരു യുവതിയും അവിടെ ഉണ്ടായിരുന്നു. എന്തിനാണ് ഈ അസമയത്ത് ഇവിടെ വന്നതെന്ന് ഷൈജു ചോദിച്ചു. ‘ അച്ചന്‍ ഡാന്‍സ് പഠിപ്പിച്ച് തരാമെന്ന് പറഞ്ഞു. അതിന് വന്നതാണെന്ന്’ യുവതി പറഞ്ഞു. ബൈജുവിന്റെ കൂടെ ക്വയര്‍ ഗ്രൂപ്പിലുണ്ടായിരുന്ന യുവതിയാണ്. രണ്ട് കുട്ടികളുടെ അമ്മയും. അച്ചന് ഡാന്‍സൊന്നും അറിയില്ല. ഈ സമയത്ത് ഇവിടെ വന്നത് ശരിയല്ല, വീട്ടില്‍ പോകാന്‍ പറഞ്ഞു. ഇതാണ് വിലക്കിന്റെ മൂല കാരണം.

ബിഷപ്പും കനിഞ്ഞില്ല

പള്ളിയില്‍ നിന്ന് പുറത്താക്കിയതോടെ ഷൈജുവിന്റെ വീട്ടില്‍ പള്ളിക്കാരാരും

letter1
പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് ഷൈജുവിന് നല്‍കിയ കത്ത്

വരാതായെന്ന് മാത്രമല്ല കണ്ടാല്‍ മിണ്ടാതെയുമായി. ഇതോടെ ബിഷപ്പ് തോമസ് ഇലവനയെ സമീപിച്ചെങ്കിലും അദ്ദേഹവും കരുണ കാട്ടിയില്ല. ഇതോടെ ബിഷപ്പ് ഹൗസിന് മുന്നില്‍ കുടുംബസമേതം സത്യാഗ്രഹമിരിക്കാന്‍ തീരുമാനിച്ചു. അതറിഞ്ഞ് ഷാജി പാരിക്കപ്പള്ളിയും മറ്റ് ചില അച്ചന്‍മാരും ചേര്‍ന്ന് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി. അതിന് പുറമേ വൈദികര്‍ ചീത്ത വിളിക്കുകയും ചെയ്തു. ഇതെല്ലാം ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്തയായതോടെ സഭയ്ക്ക് നാണക്കേടായെന്ന് പറഞ്ഞായി പീഡനം. ഇതിനിടെ കലമ്പൂര്‍ പള്ളി വികാരിയായി ഫാദര്‍ ബോബി എത്തി. അദ്ദേഹവുമായി ഷൈജുവിന് യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലായിരുന്നു. എന്നിട്ടും വലക്ക് നീക്കാന്‍ ഫാദര്‍. ബോബി തയ്യാറായില്ലെന്ന് മാത്രമല്ല. മറ്റൊരു വൈദികനായ ജസ്റ്റിനുമായി ചേര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് ഷൈജുവിന് നല്‍കിയ കത്ത്
പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് ഷൈജുവിന് നല്‍കിയ കത്ത്
പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് ഷൈജുവിന് നല്‍കിയ കത്ത്
പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് ഷൈജുവിന് നല്‍കിയ കത്ത്
പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് ഷൈജുവിന് നല്‍കിയ കത്ത്
പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് ഷൈജുവിന് നല്‍കിയ കത്ത്

കുര്‍ബാന കഴിഞ്ഞ് അച്ചന്‍ മുങ്ങും

കലമ്പൂര്‍ പള്ളി വികാരിയായ ബോബി കുര്‍ബാന കഴിയുമ്പോള്‍ മുങ്ങും. എവിടെ പോകുന്നെന്നോ? എന്തിന് പോകുന്നെന്നോ ആര്‍ക്കും അറിയില്ല. പേടിച്ച് ആരും ചോദ്യം ചെയ്യാറുമില്ല. അതിനിടെ പള്ളിയില്‍ അച്ചന്‍ താമസിക്കുന്ന മുറിക്ക് തീപിടിച്ചു. ഏഴെട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പള്ളിയിലെ ഇലക്ട്രിക് ജോലികള്‍ കൊടുക്കാത്തത് കൊണ്ട് ബൈജുവാണ് തീയിട്ടതെന്ന് പള്ളി കമ്മിറ്റിക്കാര്‍ പറഞ്ഞ് പരത്തി. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് ബൈജുവിനെ പള്ളിയില്‍ വിളിച്ച് വരുത്തിയ ശേഷം മര്‍ദ്ദിച്ചു. ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. ഒരു ദിവസം ലോക്കപ്പില്‍ കിടന്നു. അവസാനം സത്യം മനസിലാക്കിയ പൊലീസ് വെറുതെ വിട്ടു. ഇടവകാംഗങ്ങളായ 300റോളം പേരാണ് പരാതി നല്‍കിയിരുന്നത്. ഇതോടെ മാനസികമായി തകര്‍ന്ന ബൈജു വീട് വിട്ടിറങ്ങി ആത്മഹത്യ ചെയ്യാന്‍ വീട് വിട്ടിറങ്ങി. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് സീമ പൊലീസില്‍ പരാതി നല്‍കി. ആ വാര്‍ത്തയറിഞ്ഞ് ബൈജു തിരികെ പോന്നു.

ടോണി താന്നിക്കല്‍; നല്ലവനായ ഇടയന്‍

ഷൈജുവിനെ ആത്മീയജീവിതത്തിലേക്ക് നയിച്ചത് ടോണി താന്നിക്കല്‍ എന്ന വൈദികനാണ്. അദ്ദേഹം കലമ്പൂര്‍ പള്ളിയില്‍ നിന്ന് സ്ഥലം മാറിപോയതോടെയാണ് കാര്യങ്ങള്‍ വഷളായതെന്ന് ബൈജു ഓര്‍മിച്ചു. എന്നാല്‍ അടുത്തകാലത്ത് ഇടവകയിലെ പലര്‍ക്കും കാര്യങ്ങളുടെ സത്യാവസ്ഥ മനസിലായി. ഇതോടെ ഷൈജുവിന്റെ വിലക്ക് നീക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വൈദികന്‍ ബോബിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റായ ഫാദര്‍ ജസ്റ്റിനും അതിന് തയ്യാറല്ല. എന്നാല്‍ സഭയ്ക്കും പള്ളിക്കും ഇത് നാണക്കേടാണെന്ന് മനസിലാക്കിയ ഇടവകയിലെ ചിലര്‍ വാശി പിടിച്ചു. അങ്ങനെ കുറേ നാള്‍ മുമ്പ് ഷൈജുവിനെ പളളിയില്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. ആരെയും പള്ളിയില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കമ്മിറ്റി തീരുമാനിച്ചു. ഇക്കാര്യം സമ്മതിച്ച വൈദികന്‍ ബോബി അതിന് തയ്യാറായില്ല. പള്ളിക്കമ്മിറ്റി നല്‍കിയ കത്തില്‍ ഷൈജുവിനും കുടുംബത്തിനും ആരാധനയ്ക്ക് തടസമില്ലെന്നാണ് പറയുന്നത്. ഈ കത്തും തനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയുടെ വിവരങ്ങളും വെച്ചാണ് കോടതിയെ സമീപിക്കുകയെന്ന് ഷൈജു പറഞ്ഞു. കേസിന്റെ വിവരങ്ങള്‍ക്കായി വിവരാവകാശ നിയമപ്രകാരം പരാതി നല്‍കിയിരിക്കുകയാണ്. അത് കിട്ടിയാലുടന്‍ പരാതി ഫയല്‍ ചെയ്യും.