പരുമല പള്ളിയില്‍ 12 ഇന ഡ്രസ് കോഡ്; സ്ത്രീ സംരക്ഷകര്‍ക്ക് മിണ്ടാട്ടമില്ല.

മണവാട്ടി ഗൗണ്‍ ധരിച്ച് പളളിയില്‍ കല്യാണത്തിന് വരരുത്

പരുമല:തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള വാദ പ്രതിവാദങ്ങളും വിവാദങ്ങളും കൊഴുക്കുകയാണ്. ഒടുവില്‍ ചുരിദാര്‍ ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാമെന്ന് കാണിച്ച് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ വിവാദങ്ങള്‍ക്കിടയില്‍ അധികമാരും വിവാദമുണ്ടാക്കാതിരുന്ന ഒരു ഡ്രസ്‌കോഡ് സംഭവം പരുമല പ്പള്ളിയില്‍ നടപ്പാക്കിയിട്ട് കൊല്ലം നാലായി. സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തില്‍ പള്ളി കൈ കടത്തിയതിന്റെ പേരില്‍ സ്ത്രീ സമത്വവാദികളോ മനുഷ്യാവകാശ സംരക്ഷകരോ ഈ വിഷയത്തില്‍ നാളിതു വരെ ഇടപെട്ടില്ല.
മലങ്കര ഓര്‍ത്ത ഡോക്‌സ് സഭയുടെ നിയന്ത്രണത്തിലുള്ള പരുമല പള്ളിയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്ന മണവാട്ടി (വധു) ഭാരതീയ സംസ്‌കാരത്തിന് ചേരുന്ന സാരിയും ബ്‌ളൗസും മാത്രമേ ധരിക്കാവു എന്ന് പരുമല സെമിനാരി മാനേജര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരുമല പള്ളിയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് വിവാഹങ്ങളില്‍ ഗൗണും മറ്റ് പാശ്ചാത്യ വസ്ത്രങ്ങളും മണവാട്ടിമാര്‍ ധരിച്ചു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഡ്രസ് കോഡ് പുറപ്പെടുവിച്ചതെന്ന് മാനേജര്‍ വൈഫൈ റിപ്പോര്‍ട്ടിനയച്ചു നല്‍കിയ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.
12 പ്രധാന നിര്‍ദേശങ്ങളാണ് ഡ്രസ് കോഡിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വധുവിന്റെ തലയില്‍ നെറ്റും ക്രൗണും പാടില്ല, മണവാട്ടിയൊടൊപ്പം തോഴിയായി വരുന്ന വ്യക്തിയും ഓര്‍ത്തൊഡൊക്‌സ് സഭയുടെ വിശ്വാസത്തിന് യോജിക്കുന്ന വസ്ത്രം ധരിക്കണമെന്നും ഡ്രസ് കോഡില്‍ പറയുന്നു.
പരുമല പള്ളി നിര്‍ദ്ദേശിച്ചിരിക്കുന്ന 12 ഇന വസ്ത്രധാരണ നിയന്ത്രണങ്ങളുടെ പൂര്‍ണ വിവരം ചുവടെ ചേര്‍ക്കുന്നു.

palli-order