ഡിജിപി യുടെ സ്റ്റഡി ക്ലാസ്സ് പോലീസിന്റെ പച്ചത്തെറിക്കും അക്രമത്തിനും പരിഹാരമാകുന്നതെങ്ങനെ ?

ജോളി ജോളി

കഴിഞ്ഞ ആഴ്ച്ച വ്യാപകമായ അക്രമണങ്ങളാണ് പോലീസുകാരുടെ ഭാഗത്തുനിന്നും ജനങ്ങൾക്ക്‌ നേരേ ഉണ്ടായത്.ഏഴ് ദിവസത്തിനുള്ളിൽ ഇരുപത്തി എട്ടോളം പരാതികളാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക്‌ അടക്കം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയില്ലാത്തതും ശിക്ഷിക്കപ്പെടാത്തതും വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്യാൻ പൊലീസുകാരെ പ്രേരിപ്പിക്കുന്നു.
റോഡിന് കുറുകെ പോലീസ് ജീപ്പ് നിർത്തിയിട്ട് വാഹന പരിശോധന നടത്തിയപ്പോൾ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്…. !

കുറ്റക്കാർക്കെതിരെയുള്ള നടപടി സ്ഥലമാറ്റത്തിൽ ഒതുക്കി എന്നുപറയുമ്പോൾ ജനം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ കഴിയും.കേട്ടാലറക്കുന്ന തെറികൾ കൊണ്ടാണ് പോലീസ് ഇപ്പോൾ കുടുംബമായി സഞ്ചരിക്കുന്നവരെ പോലും നേരിടുന്നത്.വയസ്സായവരെന്നോ കുട്ടികളെന്നോ സ്ത്രീകളെന്നോ വിത്യാസമില്ലാതെയാണ് പരസ്യമായി നടുറോട്ടിലിട്ട് മർദിക്കുന്നത്.

പോലീസുകാരുടെ മനോവീര്യം കാക്കാനും വർധിപ്പിക്കാനും വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു ആഭ്യന്തര മന്ത്രിയിൽ നിന്നും ഇതിൽ കൂടുതൽ പൊതുജനം എന്ത് പ്രതീക്ഷിക്കാൻ.കേരളത്തിൽ ഒരു ആഭ്യന്തര മന്ത്രി ഉണ്ടോ എന്ന് തന്നെ മഷിയിട്ട് നോക്കണം.കോട്ടക്കലിൽ റെയിൽവേ ഉദ്യോഗസ്ഥന്റെ മൂക്കിന് മർദിച്ച പോലീസുകാരനെ ആംഡ് ക്യാമ്പിലേക്ക് സ്ഥലം മാറ്റി നടപടി അവസാനിപ്പിച്ചു.അന്വേക്ഷണത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥന്റെ സ്വന്തം വീട് അവിടെയാണ് എന്ന് തെളിഞ്ഞത് ഈ സ്ഥലം മാറ്റങ്ങളിലെ കള്ളക്കളികൾ വെളിച്ചത്തു കൊണ്ടുവരുന്നു.

ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും തികഞ്ഞ പരാജയമാണെന്ന് പറയാൻ ഇനി കേരളത്തിൽ പിണറായി വിജയൻ മാത്രമേ ബാക്കിയൊള്ളൂ.
ആർ എസ് എസ് സംഘപരിവാർ അജണ്ടയാണ് പോലീസിൽ നടന്നുകൊണ്ടിരിക്കുന്നത്.
അതിനിടയാക്കിയത് പിണറായി വിജയൻ എന്ന നട്ടെല്ലില്ലാത്ത ആഭ്യന്തരമന്ത്രിതന്നെയാണ്.സഹികെട്ട ഡിജിപി നാളെ മുതൽ പോലീസുകാർക്ക് ക്‌ളാസെടുക്കുന്നു പോലും….. !!

ജനങ്ങളെ തല്ലരുതെന്നു പറയാൻ… !

പോലീസിന്റെ ക്രൂര മർദ്ദനം ഒരുപാട് ഏറ്റുവാങ്ങിയവനാണ് നമ്മുടെ മുഖ്യമന്ത്രി .ആ പകയായിരിക്കാം ചിലപ്പോൾ അദ്ദേഹം ജനങ്ങളോട് തീർക്കുന്നത്.
ഡിജിപി യുടെ സ്റ്റഡി ക്ലാസ്സ് അതിന് പരിഹാരമല്ല.