പി.വൈ.പി.എ ഈസ്റ്റേണ്‍ റീജിയന് നവനേതൃത്വം

ന്യൂയോര്‍ക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജനസംഘടനയായ പിവൈപിഎ വാര്‍ഷിക സമ്മേളനം എല്‍മണ്ടിലുള്ള ശാലേം പെന്തക്കോസ്തല്‍ ടാബര്‍ നാക്കിള്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. 2015-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍ പ്രസി.സാമുവല്‍ തോമസ്, വൈ.പ്രസി. റോബിന്‍ വര്‍ഗീസ്, സെക്ര.കോശി സിജു, ജോണ്‍, ജോ.സെക്ര.സ്റ്റാന്‍ലി സാമുവേല്‍, ട്രഷറര്‍ എബ്രഹാം മോനീസ് ജോര്‍ജ്, വി.ബി.എസ്. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഐറീസ് ജേക്കബ്, മീഡിയ കോര്‍ഡിനേറ്റര്‍ ജോണ്‍സി കുമ്പനാട് എന്നിവരെ തിരഞ്ഞെടുത്തു. ഐ.പി.സി.ഈസ്റ്റേണ്‍ റീജിയന്‍ സെക്ര.പാസ്റ്റര്‍ ജോസഫ് വില്യംസ് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജോര്‍ജ് സാമുവേല്‍ അധ്യക്ഷത വഹിച്ചു. ഇട്ടി എബ്രഹാം അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. പി.വൈ.പി.എ.ജനറല്‍ സെക്ര.സാം പനച്ചയില്‍, പ്രിന്‍സണ്‍ എബ്രഹാം എന്നിവര്‍ ആശംസ സന്ദേശം നല്‍കി.