പരസഹായം കൂടാതെ സ്കൂളില്‍ പോകാനും വേദനയില്ലാതെ പത്താം ക്ലാസ്‌ പരീക്ഷയെഴുതാനും സോഫിമോളെ സഹായിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലേ?

ഫോട്ടോയിലെ കുഞ്ഞു മിടുക്കിയെ കണ്ടില്ലേ?
പേര്‌ സോഫിയ.14 വയസ്‌
എറണാകുളം ജില്ലയില്‍,പള്ളുരുത്തി,കളത്തറ എസ്ഡിപിവൈ സ്കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി.
സോഫിയയ്ക്ക്‌ നമ്മുടെ സഹായം വേണം.
ചികിത്സയ്ക്ക്‌.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്‌ കൈയയച്ച്‌ സഹായിച്ച്‌ കോഴിക്കോട്ടെ അമീറയേയും നെടുങ്കണ്ടത്തെ എല്‍ജിന്‍ ചേട്ടനേയും മരണത്തില്‍ നിന്ന്‌ രക്ഷിച്ച,അവര്‍ക്ക്‌ പുനര്‍ജന്മം കൊടുത്ത ഫെയ്സ്ബുക്കിലെ സുമനസ്സുകള്‍ക്ക്‌ മുന്‍പില്‍ സോഫിയയ്ക്ക്‌ വേണ്ടിയുള്ള അപേക്ഷയുമായി ഞാന്‍ നില്‍ക്കുന്നു

ദസ്തയോവ്സ്കിയുടെ വാക്കുകള്‍ കടമെടുത്താല്‍ “ശാപങ്ങള്‍ കൊണ്ട്‌ അനുഗ്രഹിച്ചിട്ട്‌,ഭൂമിയില്‍ എങ്ങനെ ജീവിക്കുന്നു എന്ന്‌ സ്വര്‍ഗത്തിലിരുന്നു ദൈവം”ഉറ്റു നോക്കുന്ന ഒരു നിസ്വ-നിസഹായ ജന്മമാണ്‌ സോഫി.

കാലുകളിലെ എല്ല്‌(Tibia-Shinbone)വളരുന്നത്‌ മൂലം മുട്ടു ചിരട്ടകള്‍ക്ക്‌ സ്ഥാനഭ്രംശം വരുന്നത്‌ കൊണ്ട്‌ എഴുന്നേറ്റ്‌ നില്‍ക്കാനോ നടക്കാനോ കഴിയാതെ വേദന കടിച്ചിറക്കി കിടക്കയില്‍ കഴിയുന്ന നൊമ്പര പൂര്‍ണിമ.പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ‘വാക്കറിന്റെ’ സഹായത്തോടെ മാത്രം ചുവടുവയ്ക്കുന്ന ഗതികെട്ട ജന്മം

നാലു വര്‍ഷം മുന്‍പ്‌ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ കാലുകളിലെ എല്ലുകളുടെ ക്രമം തെറ്റിയ വളര്‍ച്ചയും അതു മൂലം മുട്ടു ചിരട്ടകള്‍ക്ക്‌ സ്ഥാനഭ്രംശം ഉണ്ടാകുന്നതും കണ്ടെത്തിയത്‌.

മനസ്സലിവുള്ള സഹപാഠികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാമ്പത്തില്‍ക സഹായത്തോടെ ഇടത്‌ കാലില്‍ ശസ്ത്രക്രിയ നടത്തി പ്രശ്നം പരിഹരിച്ചു.മൂന്നു ലക്ഷത്തോളം രൂപയാണ്‌ അന്നു ചികിത്സയ്ക്ക്‌ ചെലവായത്‌.

ഇനി വലാതു കാലിലും ഒരു മേജര്‍ ശസ്ത്രക്രിയയിലൂടെ മുട്ടു ചിരട്ട ഉറപ്പിച്ചാല്‍ മാത്രമേ സോഫിക്ക്‌ പരസഹായം കൂടാതെ എഴിന്നേറ്റ്‌ നില്‍ക്കാനും നടക്കാനും പഠിക്കാനും കഴിയൂ.വേദന കുടിച്ചിറക്കിയാണ്‌ ഇത്തവണ ഒന്‍പതാം ക്ലാസിലെ പരീക്ഷയെഴുതിയത്‌. പരിമിതികളുടേയും ഇല്ലായമകളുടെയും വേദനയുടെ നടുക്കടലിലാണെങ്കിലും പഠിക്കാന്‍ മിടുക്കിയാണ്‌ സോഫിയ.നല്ല മാര്‍ക്കോടെ പത്താം ക്ലാസിലേയ്ക്ക്‌ ജയിക്കുമെന്ന കാര്യത്തില്‍ സോഫിയയ്ക്ക്‌ സന്ദേഹം തെല്ലുമില്ല

എറണാകുളം പിവിഎസ്‌ ആശുപത്രിയിലെ ഓര്‍തൊപ്പീഡിക്‌ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ടന്റ്‌ ഡോ.സുജിത്‌ ജോസിനെ Ms(Orth.)Mch Orth,MRCS Ed.ചികിത്സയിലാണ്‌ സോഫിയിപ്പോള്‍.1.42 ലക്ഷം രൂപ സര്‍ജറിക്ക്‌ മാത്രം വേണ്ടി വരും (Anchor and interfrential screw method with mODified Fulkerson Osteotomy)ഈ പണം കണ്ടെത്താനാവാതെ ഉഴലുകയാണ്‌ സോഫിയയും മാതാപിതാക്കളും.(ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ കാണുക)

ശസ്ത്രക്രിയ കഴിഞ്ഞ്‌ സാധാരണ നിലയിലെത്താന്‍ കുറഞ്ഞത്‌ ആറാഴ്ച വേണ്ടി വരും.അടുത്ത സ്കൂള്‍ വര്‍ഷത്തില്‍ പരസഹായം കൂടാതെ ക്ലാസില്‍ പോകാനും വേദനയില്ലാതെ പഠിക്കാനും സോഫിയയെ നമുക്ക്‌ സഹായിക്കാം.അതിനായി ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്തമാസം ആദ്യം ശസ്ത്രക്രിയ നടത്തണം എന്നാണ്‌ ഡോക്ടര്‍ ഉപദേശിച്ചിരിക്കുന്നത്‌.

അംബി-അതാണ്‌ പിതാവിന്റെ പേര്‌ .തമിഴ്‌നാട്ടിലെ ശിവകാശി സ്വദേശി.വര്‍ഷങ്ങളായി എറണാകുളത്ത്‌ എത്തിയിട്ട്‌.ഇപ്പോള്‍ പള്ളുരുത്തിയില്‍ ഒരു വീട്ടില്‍ ഡ്രൈയവറായി ജോലി നോക്കുന്നു.എറണാകുളത്തിന്‌ പുറതേയ്‌ ആ കുടുംബം പോകുമ്പോള്‍ മാത്രമാണ്‌ അംബിക്ക്‌ ജോലിയുള്ളൂ.അതു കൊണ്ട്‌ വളരെ തുച്ഛമായ ശമ്പളമാണ്‌ അംബിക്കുള്ളത്‌.സ്വന്തമായി വീടോ സ്ഥലമോ ഇല്ല.പള്ളുരുത്തിയില്‍ 6000 രൂപ പ്രതിമാസ വാടകയുള്ള ഒരു കൊച്ചു വീട്ടിലാണ്‌ അംബിയും കുടുംബവും കഴിയുന്നത്‌.

സോണി-അതാണ്‌ മാതാവിന്റെ പേര്‌.മലയാളി.സോണി തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം ജോലി ചെയ്തായിരുന്നു കുടുംബം പുലര്‍ത്താനും സോഫിയയുടെ ചികിത്സയ്ക്കും പണം കണ്ടെത്തിയിരുന്നത്‌.നാളികള്‍ക്ക്‌ മുന്‍പ്‌ ജോലിക്കിടയില്‍ കോണ്‍ക്രീറ്റ്‌ കട്ട വീണ്‌ വലതു കാലിന്റെ തള്ളവിരല്‍ ചതഞ്ഞരഞ്ഞു.ഇടുപ്പെല്ലില്‍ നിന്നൊരു ഭാഗം എടുത്താണ്‌ ആ വിരല്‍ ശസ്ത്രക്രിയ ചെയ്ത്‌ ശരിയാക്കിയത്‌.അതിനും ചെലവായി പതിനായിരങ്ങള്‍.കൂനിന്മേല്‍ കുരു പോലെ ഇപ്പോല്‍ കടുത്ത വാതം മൂലം വലതു കൈ അനക്കാനാകില്ല.എങ്കിലും കടുത്ത വേദന സഹിച്ച്‌ നിത്യവൃത്തിക്ക്‌ വകകണ്ടെത്താന്‍ പാടു പെടുകയാണ്‌ സോണി

സോഫിയയുടെ ഇളയ സഹോദരിയും രോഗിയാണ്‌ .മോണ സംബന്ധമായ രോഗമാണ്‌ പ്രശ്നം.അടുത്ത നാളിലാണ്‌ ഒരു ശസ്ത്രക്രിയ നടത്തിയത്‌.അതിന്‌ ചെലവായത്‌ 20000 രൂപ.ഇനിയും മൂന്നിലധികം ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ്‌ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്‌.

രോഗവും ദുരിതങ്ങളും ദാരിദ്ര്യവും നിരന്തര വേട്ടയാടുന്ന സോഫിയയെ സഹായിക്കാന്‍ നമുക്കാവും.അമീറയേയും എല്‍ജിന്‍ ചേട്ടനേയും ജീവിതത്തിലേയ്‌ തിരിച്ചു കൊണ്ടുവന്ന മനുഷ്യപറ്റിന്റെ നിറവുകള്‍ക്ക്‌ മുന്നില്‍ ഒരിക്കല്‍ കൂടി ഞാന്‍ കൈനീട്ടുകയാണ്‌.

സോഫിയയൗടെ ചികിത്സയ്ക്കായി പൊതു പ്രവര്‍ത്തകന്‍ സുനില്‍ കൊച്ചി കണ്‍വീനറും സുധ അനില്‍ കുമാര്‍ ജോയിന്റ്‌ കണ്‍വീനറും
ബിന്ദു ബെന്നി ട്രഷററായും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.സോഫിയയുടെ പിതാവ്‌ അംബിയുടേയും സുനില്‍ കൊച്ചിയുടേയും പേരില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ ഫെഡറല്‍ ബാങ്കില്‍ ജോയിന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌
Sunil V.F Account Number-13750100189518
IFSC Code :FDRL0001375
Federal Bank Marinedrive Branch