ഇന്ത്യയിലെ കിട്ടാകടങ്ങൾ കുതിച്ചുയരുന്നതിനും ,എഴുതി തള്ളേണ്ടി വരുന്നതിനും കാരണക്കാർ മുൻ കേന്ദ്ര സർക്കാരോ?

അജിത് സുദേവൻ
ഇപ്പോളത്തെ കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക വ്യവസായ നയങ്ങൾ അല്ല മറിച്ചു് മുൻ സർക്കാർ വായിപ്പകൾ കൊടുത്തപ്പോൾ മതിയായ കരുതലുകൾ എടുക്കാത്തത് ആണ് രാജ്യത്തെ കിട്ടാകടങ്ങൾ കുതിച്ചുയരുന്നതിനും അവയിൽ വലിയ ഒര് പങ്ക് എഴുതി തള്ളേണ്ടി വരുന്നതിനും കാരണം എന്ന് ന്യായികരിക്കുന്നവർ അറിയുക ഒര് വായിപ്പ തിരിച്ചടവിൽ മൂന്ന് മാസമോ അതിൽ കൂടുതലോ വീഴ്ച വരുമ്പോൾ ആണ് കിട്ടാക്കടം എന്ന ഗണത്തിലേക്ക് അതിനെ മാറ്റുന്നത്.

ഇത്തിരികൂടെ വ്യക്തമായി പറഞ്ഞാൽ കാര്യങ്ങൾ എത്ര മന്ദഗതിയിൽ നീങ്ങിയാലും പരമാവധി 6 മാസം കൊണ്ട് തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ വായിപ്പകൾ കിട്ടാക്കടം എന്ന കണക്കിൽ വരും. അങ്ങനെ നോക്കിയാൽ 2014 അവസാനം അല്ലെങ്കിൽ 2015 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം വരെ ഉണ്ടായ കിട്ടാകടങ്ങൾക്ക് മാത്രമേ മുൻസർക്കാറിന് ഉത്തരവാദിത്തമുള്ളു. അതിന് ശേഷമുള്ള ഉത്തരവാദിത്തം ഈ സർക്കാരിന്റെ സാമ്പത്തിക വ്യവസായ നയങ്ങൾക്കാണ്.

ഇന്ത്യയിൽ ഇപ്പോൾ ഉള്ള 8.41 ലക്ഷം കോടി കിട്ടാക്കടത്തിൽ 7.77 ലക്ഷം കോടിയും നമ്മുടെ പൊതുമേഖലാ ബാങ്കുകളുടേതാണ്. അതിൽ 5.27 ലക്ഷം കോടി വൻകിട വ്യവസായ വായിപ്പകൾ ആണ്. അതിൽ 4 ലക്ഷം കോടിയും 2015 മാർച്ചിന് ശേഷമുണ്ടായതാണ് എന്ന് അടുത്തിടെ കേന്ദ്ര മന്ത്രി തന്നെ സഭയിൽ സമ്മതിച്ചതാണ്.

“Minister of State for Finance Shiv Pratap Shukla said gross non-performing assets (NPAs) under the ‘Industry-Large’ category for all banks soared to Rs 5.27 lakh crore as on December 2017 from Rs 1.23 lakh crore on March 31, 2015.”

കള്ളപ്പണം വൻതോതിൽ പിടിക്കാൻ പറ്റിയില്ല എങ്കിലും ഭൂമി വില വൻതോതിൽ ഇടിഞ്ഞു അല്ലെങ്കിൽ വരും ദിവസങ്ങളിൽ ഇടിയും അതിനാൽ നോട്ട് നിരോധനം വിജയമാണ് എന്ന് നിങ്ങൾ പലരും വാദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇല്ല. നിങ്ങൾ പറയുന്ന പോലെ ഭൂമി വില ഇടിയും എന്ന് എനിക്ക് തോന്നുന്നില്ല. ഇനി അങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യൻ ബാങ്കിങ് മേഖലയുടെ പുക കണ്ടേ പോകുകയുള്ളൂ എന്ന്.

കാരണം വൻകിട വ്യവസായ വായ്പ്പകൾ അതിൽ പണയപെടുത്തിയിരിക്കുന്ന വസ്തുവകകളിൽ നിന്ന് മാത്രമേ ഈടാക്കാൻ പറ്റുകയുള്ളൂ. അപ്പോൾ അവയുടെ മൂല്യം ഇടിഞ്ഞാൽ ഉദാഹരണം 100 കോടി കടവും 20 കോടി കൈകാശും ആയി 120 കോടി മുതൽ മുടക്കിൽ തുടങ്ങിയ കമ്പനിക്ക് ഇപ്പോൾ കച്ചവടം കുറവും ഒപ്പം 90 കോടി കടവും എന്നാൽ 70 കോടി ആസ്തി മൂല്യവും മാത്രമേ ഉള്ളൂ എങ്കിൽ മുതലാളി കച്ചവടം അവസാനിപ്പിക്കുകയും ബാങ്കിന് 20 കോടി (90 -70 ) നഷ്ട്ടം വരികയും ചെയ്യും.

ഇന്ത്യയിൽ 2.4 ലക്ഷം കോടിയോളം രൂപയുടെ വ്യവസായ വായ്പ്പ എഴുതി തള്ളേണ്ടി വന്നത് നോട്ട് നിരോധനം മൂലം ഭൂമി വില വൻതോതിൽ ഇടിഞ്ഞത് കൊണ്ടും ഒപ്പം ജിയോ കമ്പനിയെ മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോലും വിലക്കുള്ള അനാരോഗ്യ മത്സരത്തിന് അനുവദിച്ചത് മൂലം 2 ജി സ്പെക്ട്രം പൂർണമായും 3 ജി സ്പെക്ട്രം ഭാഗികമായും മൂല്യമില്ലാതെ ആയതിനാലുമാണ്. സ്പെക്ട്രത്തിന്റെ മൂല്യം അന്നത്തെ CAG മേധാവി തെറ്റായ രീതിയിൽ കണക്കാക്കിയതും ഇതിന് മറ്റൊരു കാരണമാണ്.

അതിനാൽ വീണ്ടു വിചാരം ഇല്ലാതെ നടപ്പാക്കിയ നോട്ട് നിരോധനവും, അതോടൊപ്പം വ്യകതമായ തയാറെടുപ്പുകൾ ഇല്ലാതെ നടപ്പാക്കിയ GST യും ഒക്കെ നിമിത്തമായി രാജ്യത്തെ കിട്ടാകടങ്ങൾ വൻതോതിൽ കുതിച്ചുയരുന്നതിനും അവയിൽ വലിയ ഒര് പങ്ക് എഴുതി തള്ളേണ്ടി വരുന്നതിനും കാരണക്കാർ മുൻ സർക്കാർ ആണ് എന്ന ന്യായികരണം ഇനിയെങ്കിലും ഉപേക്ഷിക്കുക.