ശശി തരൂര്‍ പിന്നെയും പെണ്‍വിഷയത്തില്‍

    കഴിഞ്ഞ കുറേദിവസങ്ങളായി ഡല്‍ഹി പേജ് 3 പാര്‍ട്ടികളുടെ മുഖ്യ ചര്‍ച്ചാവിഷയം കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ പുതിയ പെണ്‍സുഹൃത്തിനെക്കുറിച്ചാണ്. ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച നടന്ന ഫാഷന്‍ ഷോയിലാണ് തരൂരിനൊപ്പം പുതിയ കൂട്ടുകാരിയെക്കണ്ടത്. ഈ ‘മിസ്റ്ററി വിമന്‍’ ആരാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളിലെയും മാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ച. പ്രമുഖ സാമ്പത്തിക ദിനപ്പത്രത്തിലാണ് തരൂരിന്റെ പുതിയ സുഹൃത്തിനെക്കുറിച്ചുള്ള വാര്‍ത്ത വന്നത്.

    fe-sc

    ഇതുകൂടാതെ നിരവധി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മീഡിയകളിലും ശശി തരൂരിന്റെ പുതിയ ബന്ധം ചൂടേറിയ ചര്‍ച്ചയാണ്. ജയ്പൂരിലെ, സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ രാജസ്ഥാനിലെ ഏതോ രാജകുടുംബാംഗമാണെന്നും പറയപ്പെടുന്നു. ജയപൂര്‍ സാഹിത്യോത്സവത്തിലും ഇവരെ രണ്ടുപേരെയും ഒരുമിച്ച് കണ്ടിരുന്നു. ഈ യുവതി ജയ്പൂര്‍ രാജകുടുംബത്തിലെ അംഗം ദിയാ രാജകുമാരിയാണെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ കാണുന്നു. ഇവര്‍ ബി.ജെ.പിയുടെ രാജസ്ഥാനിലെ എം.എല്‍.എ ആണ്.
    ജയ്പൂര്‍ രാജമാതയായിരുന്ന മഹാറാണി ഗായത്രിദേവിയുടെ പേരക്കുട്ടിയാണ് ദിയാ രാജകുമാരിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തരൂരിന്റെ മൂന്നാം ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇനിയും കെട്ടടിങ്ങിയിട്ടില്ല.

    അതിനിടയിലാണ് പുതിയ പെണ്‍സൗഹൃദം ചര്‍ച്ചയാകുന്നത്. 2014 ജനുവരി 17നാണ്. സുനന്ദയെ ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ നൂലാമാലകളില്‍ നിന്ന് തരൂര്‍ ഇനിയും രക്ഷപ്പെട്ടിട്ടില്ല. സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് അമേരിക്കയില്‍ നിന്നും ഇനിയും വരാന്‍ ഇരിക്കുന്നതേയുള്ളൂ. സുനന്ദയുടെ മരണം ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്നകാര്യത്തില്‍ പോലീസ് ഇനിയും തീര്‍പ്പുകല്‍പ്പിച്ചിട്ടുമില്ല. സുനന്ദ മരിക്കുന്നതിന് കുറയെനാള്‍ മുമ്പ് തരൂരും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകയുമായി മെഹര്‍ തരാറുമായുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി തരൂരും സുനന്ദയും പലവട്ടം അടികൂടിയിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തില്‍വെച്ചുപോലും ഇക്കാര്യത്തില്‍ ഇവര്‍തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തനിക്ക് തരൂരുമായി ദിവ്യമായ പ്രണയമായിരുന്നുവെന്ന് മെഹര്‍തരാര്‍ വെളിപ്പെടുത്തിയിരുന്നു.
    ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഹ്യമാനിറ്റീസ് അധ്യാപികയായ തിലോത്തമ മുഖര്‍ജി ആയിരുന്നു തരൂരിന്റെ ആദ്യ ഭാര്യ. മാധ്യമ പ്രവര്‍ത്തകരായ കനിഷ്‌ക, ഇഷാല്‍ എന്നീ രണ്ട് മക്കള്‍ ഈ ബന്ധത്തിലുണ്ട്. കഴിഞ്ഞവര്‍ഷമായിരുന്നു കനിഷ്‌കയുടെ വിവാഹം. യു.എന്നിലെ ഉദ്യോഗസ്ഥയും കനേഡിയന്‍ സ്വദേശിയുമായ ക്രിസ്റ്റാഗില്‍സ് ആയിരുന്നു രണ്ടാം ഭാര്യ. ഇവരുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് 2010 ഓഗസ്റ്റ് 22ന് കശ്മീര്‍ സ്വദേശിയായ സുനന്ദ പുഷ്‌കറിനെ വിവാഹം ചെയ്തത്. സുനന്ദയുടെയും മൂന്നാമത്തെ വിവാഹമായിരുന്നു.