എസ്.എസ്.എല്‍.സി പരീക്ഷാ ബോര്‍ഡ് യോഗം ഇന്ന്; ഫലപ്രഖ്യാപനം രണ്ടു ദിവസത്തിനകം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ബോര്‍ഡ് യോഗം ഇന്ന് കൂടും. ഫലപ്രഖ്യാപനം സംബന്ധിച്ച തിയ്യതി യോഗത്തില്‍ തീരുമാനിക്കും. ഫലപ്രഖ്യാപനത്തിനായി 4,41,000 കുട്ടികളാണ് കാത്തിരിക്കുന്നത്.

പരീക്ഷാ ഭവന്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് പരീക്ഷാ ഫലം ഒരുക്കിയിരിക്കുന്നത്. ഇന്ന് ചേരുന്ന യോഗം ഇതിന് അനുമതി നല്‍കിയാല്‍ അടുത്ത രണ്ടു ദിവസത്തിനകം തന്നെ ഫലപ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. നിരന്തര മൂല്യനിര്‍ണയം, ഗ്രേസ് മാര്‍ക്ക്, ഐ.ടിയുടെ മാര്‍ക്ക് എന്നിവ എഴുപരീക്ഷയുടെ മാര്‍ക്കുമായി ചേര്‍ക്കുക. അത് വീണ്ടും പരിശോധിക്കുക എന്നീ ജോലികളാണ് പൂര്‍ത്തിയായത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.