ബീഹാറില്‍ ബസിന് തീപിടിച്ച് 12 പേര്‍ മരിച്ചു

പറ്റ്‌ന: ബീഹാറിലെ മോതിഹാരിയില്‍ ബസിന് തീപിടിച്ച് 12 പേര്‍ മരിച്ചു. ബസ് മറിഞ്ഞതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പലരുടെയും നില ഗുരുതരമാണെന്നാണു റിപ്പോർട്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, മരണസംഖ്യ ഉയർന്നേക്കുമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.