കീഴാറ്റൂര്‍: ലോങ്മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണത്തിനെതിരായ ലോങ്മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ഓഗസ്റ്റ് 11 ന് തൃശൂരില്‍ ചേരുന്ന യോഗത്തില്‍ ലോങ് മാര്‍ച്ച് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.

നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കീഴാറ്റൂരില്‍ നേരിട്ടെത്തി വയല്‍ക്കിളികളോട് അനുഭാവമുള്ള പാര്‍ട്ടി അണികളോട് ലോങ്മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അപ്പോള്‍തന്നെ ഇവര്‍ തള്ളുകയും ചെയ്ത സാഹചര്യത്തില്‍ ലോങ്മാര്‍ച്ചുമായി ബന്ധപ്പെട്ട ഓരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയാണ് സി.പി.എം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.