കത്വ ( കശ്മീര്‍): കത്വ ബലാത്സംഗക്കൊലയിലെ പ്രതികള തൂക്കിലേറ്റുന്നില്ലെങ്കില്‍ തങ്ങളെ വെടി വെക്കൂ എന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ ഉമ്മ. എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് ആവശ്യം. നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങളെ നാലു പേരെയും വെടിവച്ച് കൊല്ലൂ- അവര്‍ പറഞ്ഞു.
‘അവരെ വെറുതെ വിടുകയാണെങ്കില്‍ അവര്‍ ഞങ്ങളെ കൊല്ലും. നാലു ഗ്രാമങ്ങളിലേയും ആളുകള്‍ ഞങ്ങളുടെ പിറകെയാണ്. ഞങ്ങള്‍ വെറും നാലു പേരാണുള്ളത്. എല്ലാം ഞങ്ങള്‍ക്ക് നഷ്ടമായി. ഞങ്ങളുടെ വീടും സ്വത്തും എല്ലാം’- കുട്ടിയുടെ മാതാവ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.
പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യവുമായി തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അവര്‍വ്യക്തമാക്കി. കുട്ടിയുടെ വീട്ടുകാര്‍ കേസ് ക്രൈബ്രാഞ്ച് അന്വേഷിച്ചാല്‍ മതിയെന്ന നിലപാടിലാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സംഘ്പരിവാര്‍ സി.ബി.ഐ അന്വേ,ണം ആവശ്യപ്പെടുന്നതെന്നത് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.
തങ്ങള്‍ പരാതിപ്പെട്ട ദിവസം തന്നെ പൊലിസ് അന്വേഷണം നടത്തിയിരുന്നെങ്കില്‍ മകളെ രക്ഷിക്കാമായിരുന്നുവെന്ന് മാതാവ് വിലപിക്കുന്നു. ‘എന്നാല്‍ അവര്‍ ഏഴു ദിവസം കാത്തു നിന്നു. പിടിക്കപ്പെട്ടവര്‍ ആരും നിരപരാധികളല്ല. കുഞ്ഞിന്റെ മുത്തഛനെപോലെയാണ് താനെന്നാണ് സഞ്ജിറാം സുപ്രിം കോടതിയില്‍ പറഞ്ഞത്. യഥാര്‍ഥ പ്രതികളെ പിടിക്കാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്- മാതാവ് ചൂണ്ടിക്കാട്ടി. ആരും നിഷ്ക്കളങ്കരല്ലെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും അവര്‍ ആവര്‍ത്തിച്ചു.