നീറ്റ് തുടങ്ങി; പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങള്‍ മുറിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് തുടക്കം. രാജ്യത്താകെ 150 കേന്ദ്രങ്ങളിലായാണ് പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

10ന് തുടങ്ങിയ പരീക്ഷ ഒരു മണി വരെയാണ്. എന്നാല്‍, പരീക്ഷ തുടങ്ങിയതോടെ വിവാദങ്ങളും പൊന്തിയിരിക്കുകയാണ്. നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങള്‍ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സി.എം.എ സ്‌കൂളിലാണ് സംഭവം. പക്ഷേ, മുഴുക്കൈ വസ്ത്രങ്ങള്‍ ധരിച്ചെത്തിയവരുടെ വസ്ത്രങ്ങള്‍ മുറിപ്പിച്ചെന്നും പരാതിയുണ്ട്.

പരീക്ഷാര്‍ഥികളുടെ ഡ്രസ് കോഡ് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മുഴുക്കൈ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. നീറ്റ് ഫലം ജൂണ്‍ അഞ്ചിനകം പ്രസിദ്ധീകരിക്കും.