തീയേറ്ററിലെ പീഡനം; എസ്‌ഐയ്‌ക്കെതിരെയും പോസ്‌കോ

തീയേറ്ററിലെ പീഡനത്തില്‍ ചങ്ങരംകുളം എസ്‌ഐക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അറസ്റ്റുണ്ടായത്.

ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂര്‍ റേഞ്ച് ഐ.ജി.എം.ആര്‍ അജിത്ത് കുമാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് പോസ്‌കോ നിയമപ്രകാരം കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.

മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.