ജയലളിത; നാൾവഴികൾ 

 *ഫെബ്രുവരി 24, 1948
ഒരു താരത്തിൻ്റെ പിറവി
മൈസൂർ ജില്ലയിലെ മെൽക്കൊട്ടെയിൽ യഥാസ്ഥിതിക തമിഴ് ബ്രാമണ കുടുംബത്തിൽ വെടവള്ളിയുടെയും  ജയരാമൻ്റെയും  മകളായി ജനനം .കോമളവല്ലി എന്നായിരുന്നു ആദ്യത്തെ പേര്
*1961
ബാലതാരമായി വെള്ളിത്തിരയിലേക്ക്. 
ചലച്ചിത്ര ജീവിതം ബാലതാരമായി ആരംഭിച്ചു.  എപ്പിസ്റ്റെൽ എന്ന ഇംഗ്ളീഷ്  ചിത്രത്തിന് വേണ്ടിയാണ് അദ്യമായി ക്യാമറക്ക് മുന്നിലെത്തിയത് . പിന്നീട് ,കന്നഡ,ഹിന്ദി  ചിത്രങ്ങളിലും അഭിനയിച്ചു.
* 1964
 നായികവേഷങ്ങളിലേക്ക് jaya001
പതിനഞ്ചാം വയസിൽ ചിന്നഡാ ഗൊംബെ എന്ന ചിത്രത്തിൽ ആദ്യമായി നായികയായി
*1965
എം ജി ആർ
വെണ്ണിര ആഡൈ എന്ന ചിത്രത്തിലൂടെ തമിഴ് നായിക പദവിയിലേക്ക്.സിനിമ വമ്പിച്ച വിജയമായിരുന്നു.
അതേ വർഷം തന്നെ  എം ജി ആർ ൻ്റെ നായികയായി.സഹതാരം എന്ന നിലയിൽ നിന്നും  ആ ബന്ധം  എം ജി ആർ രാഷ്ട്രീയത്തിലെത്തിയപ്പോഴും തുടർന്നു.രാഷ്ട്രീയ ഗുരുവുമായുള്ള അടുപ്പം  1987 ൽ എം ജി ആർ മരിക്കുന്നവരെയുള്ള രണ്ട് പതിറ്റാണ്ടും ശക്തമായിരുന്നു.
*1970
ഭാഗ്യ ജോഡികളുടെ വേർപിരിയൽjaya002
തുടർച്ചയായി ജയലളിതയോടൊപ്പം മാത്രം എം ജി ആർ അഭിനയിക്കുന്നതിന് പാർട്ടിയിൽ വിമർശനം ഉയർന്നു.തുടർന്ന് ഇരുവരും വ്യതസ്ത അഭിനേതാക്കളുടെ കൂടെ അഭിനയിച്ചു .ഈ വേർപിരിയൽ അടുത്ത പത്ത് വർഷത്തേക്ക് തുടർന്നു
*1973
എം ജി ആർ ജയലളിത ജോഡികളുടെ അവസാന ചിത്രം 
ഇരുപത്തിയെട്ട് സിനിമകളിൽ ഒരുമിച്ചഭിനയിച്ച സുവർണ്ണ ജോഡികൾ പട്ടിക്കാട്ട് പൊന്നയ്യ  എന്ന ചിത്രത്തിലുടെ ഒരുമിച്ചുള്ള അഭിനയം അവസാനിപ്പിച്ചു
*1977
എം ജി ആർ തമിഴ്നാട് മുഖ്യമന്ത്രി

jaya003
തിരഞ്ഞെടുപ്പിനിടയിൽ  തുറന്ന വാഹനത്തിലിരുന്ന് എം ജി ആർ വോട്ട് അഭ്യർത്ഥിക്കുന്നതാണ് രംഗം
*1980
ജയലളിതയുടെ അഭിനയ ജീവിതത്തിന് വിരാമം .രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു
 നിധിയെ തേടി വന്ത കടൽ ആണ് അവസാനമായി അഭിനയിച്ച സിനിമ .വിവിധ വേഷങ്ങളിലായി 300 സിനിമയിൽ അഭിനയിച്ചു.
*1982
രാഷ്ട്രീയ രംഗ പ്രവേശം 

jaya004
ജയലളിത ഡൽഹിയിൽ പാർലമെൻ്റിനു മുന്നിൽ
എ .എെ.‍.എ.ഡി.എം .കെ പാർട്ടി അംഗമായി. ഗൂഡല്ലൂരിൽ വെച്ച് ആദ്യമായി പൊതു വേദിയിൽ പ്രസംഗിച്ചു.വൻ വിജയമായിരുന്നു പരിപാടി.
*1983
സ്ഥാനക്കയറ്റം
 തിരുച്ചന്തൂർ ഉപതിര‌ഞ്ഞടുപ്പിൽ പാ‍ർട്ടി പ്രചാരസംഘം അധ്യക്ഷയായി
*1984
എം ജി ആറും  ആയി അകലുന്നു
എം ജി ആർ ജയലളിതയെ രാജ്യ സഭയിലേക്ക് അയച്ചു. 1989 വരെ രാജ്യസഭാംഗമായി തുടർന്നു
പക്ഷാഘാതത്തെ തുടർന്ന്  എം ജി ആർ  അമേരിക്കയിലെ ആശുപത്രയിൽ പ്രവേശിക്കപ്പെട്ടു.അവസരം മുതലെടുക്കാനായി  ജയലളിത പ്രധാന മന്ത്രി ആയിരുന്ന രാജീവ് ഗന്ധിയെ കണ്ടു .തന്നെ തമിഴ് നാടിൻ്റെ  താൽക്കാലിക  മുഖ്യ മന്ത്രി ആക്കണം എന്നു ആവശ്യപ്പെട്ടു.എം ജി ആർ   ആയുള്ള അകൽച്ച വർദ്ധിച്ചു പല പാർട്ടി സ്ഥാനങ്ങളും നഷ്ട്ടപ്പെട്ടു.എങ്കിലും എം ജി ആർ ൻ്റെ അസാന്നിധ്യത്തിൽ നടന്ന നിയമസഭ ,ലോക് സഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ചരിത്ര വിജയം നേടി.വിജയത്തിൽ ജയലളിത നിർണ്ണായക സ്വാധീനം ചെലുത്തി.
*1987
എം ജി ആർ ൻ്റെ മരണം 
പാർട്ടി രണ്ടായി പിളർന്നു. എം ജി ആർ  പത്നി ജാനകിയുടെ പക്ഷം .ജയലളിതയെ പിന്തുണക്കുന്നവർ എന്നിങ്ങനെ രണ്ട് പക്ഷം
*1988
ചെറിയ തിരിച്ചടി
എം ജി ആർ ൻ്റെ മരണത്തിന് ശേഷം പത്നി ജാനകി മുഖ്യ മന്ത്രിയായി  .21 ദിവസത്തിനു ശേഷം മന്ത്രി സഭ പിരിച്ചു വിട്ടു കേന്ദ്രം പ്രസിഡൻ്റ ഭരണം ഏർപ്പെടുത്തി.
*1989
പാർട്ടി സിംഹാസനത്തിലേക്ക്jaya005
 ഇരു വിഭാഗങ്ങളായി മത്സരിച്ച തിര‍ഞ്ഞെടുപ്പിൽ ആർക്ക് ഒാട്ട് നൽകണം എന്നറിയാതെ അണികൾ അങ്കലാപ്പിലായി.
‍ഡി.എം കെ തിര‍ഞ്ഞെടുപ്പ് വിജയിച്ചു .ജയാ പക്ഷം 27 സീറ്റ് നേട് .ജാനകി പക്ഷത്തിന് 2 സീറ്റ് മാത്രമെ കിട്ടിയുള്ളു.
ജാനകി പാർട്ടി ഉപേക്ഷിച്ചു.
അങ്ങനെ പാർട്ടി സിംഹാസനം ജയലളിത മാത്രമായി
*1991

jaya006
 ജയലളിത ആദ്യമായി മുഖ്യ മന്ത്രിയായി സ്ത്യ പ്രതിജ്ഞ ചെയ്യുന്നു
മുഖ്യ മന്ത്രി അമ്മ….
*1996 ആദ്യ പരാജയം
 എ .എെ.‍.എ.ഡി.എം .കെ തിര‍്‍ഞ്ഞെടുപ്പിൽ 4 സീറ്റ് മാത്രം നേടി .ഭീകരമായ പരാജയമായുരുന്നു.
സ്വന്തം സീറ്റ് പോലും നഷ്ട്ടമായി
*ഡിസംബർ 07, 1996 തടവറയിൽ
അഴിമതി ആരോപണത്തെ തുടർന്ന് ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ചു
*2001 രണ്ടാം വരവ്  jaya007
ഡി എം കെ  കള്ള കേസിൽ തന്നെ  വേട്ടയാടുന്നു എന്നാരോപിച്ച് പ്രചരണം.196 സീറ്റ് നേടി  വീണ്ടും അധികാരത്തിലേക്ക്.  കേസുകൾ ഉള്ളതിനാൽ മത്സരിച്ചില്ലായിരുന്നു    .ഓ പനിർ ശെൽവം പകരം മുഖ്യ മന്ത്രി സ്ഥാനത്ത് .
* 2003 വീണ്ടും മുഖ്യ മന്ത്രി
മദ്രാസ് കോടതിയുടെ അനുകൂല വിധിയെ തുടർന്ന് മത്സരിച്ച് ജയിച്ച്  അധികാരത്തിലേക്ക്
*2006 വീണ്ടും തിരഞ്ഞെടുപ്പ്  jaya008
69 സീറ്റ് മാത്രമെ നേടാനായുള്ളു ,ഡി.എം .കെ അധികാരത്തിൽ
*2011 മൂന്നാം വരവ് 
 203 സീറ്റ് നേടി മൂന്നാമതും തമിഴ്നാട് മുഖ്യ മന്ത്രി
*സെപ്റ്റംബർ 27, 2014
ജയിൽ ശിക്ഷ
അനധികൃത സ്വത്ത് സമ്പാതനക്കേസിൽ നാല് വർഷത്തേക്ക് കോടതി ശിക്ഷിച്ചു.
പനീർ ശെൽവം വീണ്ടും മുഖ്യ മന്ത്രി. ഒരു മാസത്തിന് ശേഷം ജയിൽ മോചിതയായി.
*2016 തുടർ വിജയം 
എം ജി ആറ്ന് ശേഷം അദ്യമായി തുടർച്ചയായി തിര‍ഞ്ഞെടുക്കപ്പെട്ടു
*സെപ്റ്റംബർ 22, 2016
അപ്പോളോ ആശു പത്രിയിൽ പ്രവേശിക്കപ്പെട്ടു.
‍*ഡിസംബർ 5 2016
 ജയലളിത യുഗം അവസാനിച്ചു