നിപ്പ വൈറസ്; ഏഴ് പേര്‍ ആശുപത്രി വിട്ടു; കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായ മൂന്ന് പേര്‍ക്കും നിപ്പ ഇല്ല

കോഴിക്കോട് നിപ്പ വൈറസ് ഭീതി അകലുന്നു. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രി വിട്ടു. രോഗ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നവരാണ് ആശുപത്രി വിട്ടത്. നിലവില്‍ 23 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

ഇതിനിടെ നിപ്പ ലക്ഷണങ്ങളോടെ കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായ മൂന്ന് പേര്‍ക്കും നിപ്പ അല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു. എറണാകുളത്തും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

അതിനിടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിപ്പ ലക്ഷണത്തോടെ ഒരാളെ പ്രവേശിപ്പിച്ചു. ആകെ 23 പേരാണ് സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.