കെ.പി .യോഹന്നാന് താൽപ്പര്യമില്ല , എരുമേലി വിമാനത്താവളത്തിനുള്ള സാദ്ധ്യത അടയുന്നു

പത്തനംതിട്ട .എ രുമേലിയിൽ വിമാനത്താവളം ഉയരുന്നതിനുള്ള സാദ്ധ്യത അടയുന്നു . വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നൽകുന്നതിന് കെ.പി .യോഹന്നാന് താൽപ്പര്യം ഇല്ലാത്തതാണ് കാരണം .
വിമാനത്താവളത്തിന് ഭൂമി നൽകേണ്ടന്ന് ബിലീവേഴ്സ് ചർച്ച് കൗൺസിൽ തീരുമാനിച്ചു .രാഷ്ടീയ മായി ചില കേന്ദ്രങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായാണ് ബിലീവേഴ്‌സ് ചർച്ചിന്റെ വിലയിരുത്തൽ .

ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ മാസങ്ങൾക്കു മുൻപേ ഇടതു സർക്കാർ ധാരണയിലെത്തിയിരുന്നു .ഇത് സംബന്ധിച്ച ചില നൂചനകൾ പിണറായി വിജയൻ പ്രകടപ്പിച്ചിരുന്നു .ഈയിടെ ദില്ലിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ചർച്ച നടത്തിയ ശേഷം ശബരിമല തീർത്ഥാടകർക്ക് പ്രയോ ജനപ്പെടും വിധം വിമാനത്താവളം സ്ഥാപിക്കുമെന്നും ഇതിന് അനുയോജ്യമായ സ്ഥലം എരുമേലി ക്കടുത്ത് ചെറുവള്ളിയിൽ ഉണ്ടെന്നും മുഖ്യമന്ത്രി സൂചന നൽകിയിരുന്നു .കേന്ദ്രവും ഇക്കാര്യത്തിൽ അനുകൂല നിലപാട് എട്ടുത്തത് എരുമേലി വിമാനത്താവളത്തിനുള്ള സാദ്ധ്യത വർധിപ്പിച്ചിരുന്നു .കോൺഗ്രസ്സും ഇക്കാര്യത്തിൽ അന്നുകൂല നിലപാട് എടുത്തു .

ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള പാട്ടക്കാലാവധി കഴിഞ്ഞതോട്ടങ്ങൾ ഏറ്റെടുക്കുന്നതിന് സർക്കാർ ശ്രമിച്ചു വരവേ ആണ് വിമാനത്താവളത്തിനായി ഈ തോട്ടം കെ.പി .യോഹന്നാനിൽ നിന്നും വിലയ്ക്ക് വാങ്ങുന്നതിന് സർക്കാർ ശ്രമിച്ചത് .ഈ നീക്കം കേസ് നടക്കുന്ന മറ്റ് ഭൂമികളുടെ കാര്യത്തിൽ പ്രതികൂലമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു .

ശബരിമലയ്ക്കടുത്ത് വിമാനത്താവളം വരുന്നത് സ്വാഗതം ചെയ്യുന്നതായി കേരളത്തിലെ ബി .ജെ .പി നേതൃത്വവും സംഘപരിവാറും പറയുകയും ചെയ്തു .എന്നാൽ പെട്ടെന്ന് അവർ മലക്കം മറിഞ്ഞു .കെ .പി .യോഹന്നാന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുള്ള നീക്കം അനുവദിക്കില്ലെന്നും സർക്കാരും കെ.പി .യോഹന്നാനം ഇതിനായി ഒത്തുകളിക്കു കയാണെന്നും ബി .ജെ .പി .ആരോപിച്ചു .ചില പരിസ്ഥിതി സംഘടനകളും ഇത് ഏറ്റു പിടിച്ചു .ഇത്തരം വിവാദങ്ങൾ തങ്ങൾക്ക് സമൂഹ മദ്ധ്യത്തിൽ അപകീർത്തി ഉണ്ടാക്കിയതായും അതിനാൽ തങ്ങളുടെ കൈവശത്തിലിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി നൽകേണ്ടെന്നു മാണ് ഉടമയായ കെ.പി യോഹന്നാന്റെ തീരുമാനം .യോഹന്നാൻ തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നാൽ എരുമേലി വിമാനത്താവളം എന്ന ആശയം തുടക്കത്തിലെ ചിറകറ്റ് വീഴും .

എരുമേലിയിൽ വിമാനത്താവളം
സാദ്ധ്യമല്ലാതെ വന്നാൽ ചെങ്ങറയിൽ ഇതിനുള്ള സാദ്ധ്യത ഉയർന്നേക്കും .ഇതിനുള്ള നീക്കങ്ങൾ നേരത്തെ നടന്നിരുന്നു .