ഗ്രൂപ്പിസം ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായി- വി.എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരേ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. ഗ്രൂപ്പിസം ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണ്. ഇതിനാല്‍ ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയാറാകണം. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ ജനങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനെ കഴിയൂ. വര്‍ഗീയ രാഷ്ട്രീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തേണ്ടതുണ്ട്. ഈ വിശാല കാഴ്ചപ്പാടോട് കൂടിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുധീരന്‍ പറഞ്ഞു.