ദീര്‍ഘകാല അവധിയെടുത്ത് മുങ്ങിയ ജീവനക്കാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മുങ്ങിയ ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി ഒന്നര മാസം സമയം അനുവദിച്ചു. നാനൂറിലധികം ജീവനക്കാരാണ് ദീര്‍ഘകാല അവധിയില്‍ പോയത്. അടിയന്തിരമായി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കാണിച്ച് എം.ഡി സര്‍ക്കുലറയച്ചിരുന്നു.

ഇതോടെ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അവധിയിലുള്ള ജീവനക്കാര്‍ ഹൈേേക്കാടതിയെ സമീപിച്ചു. രണ്ടുമാസത്തിലധികം സമയം വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. പരമാവധി ഒരുമാസം സമയം നല്‍കാമെന്ന് എം.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഒന്നരമാസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.