ഐ എ പി സിയുടെ അഞ്ചാമത് ഇന്റർ നാഷണൽ മീഡിയ കോൺഫറൻസ് ഫ്ളയർ റിലീസ് ചെയ്തു

മിനി നായർ അറ്റ്‌ലാന്റാ
2018 ഒക്ടോബർ 5 മുതൽ അറ്റ്ലാന്റയിലെ എയർപോർട്ട് മാരിയറ്റ് കൺവൻഷൻ സെന്റെറിൽ വച്ച് നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് ഐ എ പി സി യുടെ അഞ്ചാമത് ഇന്റർനാഷണൽ മീഡിയാ കോൺഫറൻസിന്റെ ഫ്ളയർ റിലീസ് ചെയ്തു. ഈ കോൺഫറൻസിന്റെ കിക്കോഫ് പ്രസ് മീറ്റ് , കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയപ്പോൾ ആണ് ഫ്ളയർ റിലീസ് നടന്നത് .കേരളാ പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി ശ്രീ ഷാലു മാത്യുവും ഐ ഏ പി സി ഡയറക്ടറും ബോർഡ് സെക്രട്ടറി ഡോ .മാത്യു ജോയിസും ചേർന്നാണ് ഫ്ളയർ റിലീസ് നടത്തിയത് .

മുൻ വർഷങ്ങളിൽ ന്യൂയോർക്ക് ,ന്യൂജേഴ്സി, കണക്ടികട്ട്, ഫിലാഡൽഫിയ എന്നിവിടങ്ങളിൽ ആണ് ഈ മാധ്യമ സംഗമം നടന്നത് ‘

കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ പ്രവർത്തന ശൈലി കൊണ്ട് അമേരിക്ക കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ ഒൻപത് ചാപ്റ്ററുകളുമായി നൂറുകണക്കിന് മാധ്യമ പ്രവർത്തകരുടെ ശബ്ദമായി വളരുന്ന ഒരു മാതൃകാ മാധ്യമ പ്രസ്ഥാനമാണിത്.അഞ്ചാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മാധ്യമപ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനം കൂടിയാണിത് .