തിരുവനന്തപുരം:  ഉപതെരെഞ്ഞെടുപ്പിനെ ഭയക്കുന്നില്ലെന്നും എതിര്‍പ്പ് ഉന്നയിക്കുന്ന നേതാക്കളുടെ വികാരം മനസ്സിലാക്കുന്നുവെന്നും ജോസ് കെ മാണി. ജയിക്കാനാകും എന്ന് തെളിയിച്ചയളാണ് ഞാന്‍ എന്നും കോട്ടയത്തെ ജനങ്ങള്‍
കൈവിട്ട് പോകുകയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. രാജ്യസഭാ തെരെഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിലാണ് ജോസ് കെ മാണി നാമനിര്‍ദേശ പത്രിക നല്‍കിയത്.അതേസമയം, കെ എം മാണി പത്രികാ സമര്‍പ്പണത്തിന് എത്തിയില്ല.  മുസ്ലീം ലീഗ് പ്രതിനിധികളായി എം കെ മുനീറിനൊപ്പം കെ എന്‍ എ ഖാദറും പങ്കെടുത്തു.
Home  Cover story  ഉപതെരെഞ്ഞെടുപ്പിനെ ഭയക്കുന്നില്ല ; എതിര്‍പ്പ് ഉന്നയിക്കുന്ന നേതാക്കളുടെ വികാരം മനസ്സിലാക്കുന്നു : ജോസ് കെ മാണി
 
            


























 
				
















