കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞു ; ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളെയും രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞു. പത്തോളം കുട്ടികളാണ്  ബസിലുണ്ടായിരുന്നത്. അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയയും ഡ്രൈവറുമടക്കം ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

കിഡ്‌സ് വേള്‍ഡ് ഡെ കെയറിലെ കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്.  മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേയ്ക്കാണ് വണ്ടി മറിഞ്ഞത്. ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായിരിക്കുന്നത്.