ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം തകര്‍ന്നു; ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന്  ബിജെപി അറിയിച്ചു. 2014 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. കത്വ സംഭവത്തോടെ തുടര്‍ന്ന് ബിജെപി മന്ത്രിമാരെ പിന്‍വലിച്ചിരുന്നു.

കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും കൂടിയെന്നും. മൂന്ന് വര്‍ഷമായുള്ള ബന്ധം ഇനി തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബിജെപി നേതാവ് രാംമാധവ് പറഞ്ഞു.

അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്.