ശശി തരൂരിന്റെ ദില്ലി വസതിയിൽ മോഷണം

ന്യൂഡൽഹി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. നവംബർ 29 ന് അതികാലത്താണ് മോഷണം നടന്നത്. തുഗ്ലക് റോഡിലെ പോലീസ് സ്റ്റേഷനിൽ തരൂർ പരാതി നൽകിയിട്ടുണ്ട്. എം പി മാർക്കുള്ള ലോദി എസ്റ്റേറ്റിലെ കനത്ത സുരക്ഷയുള്ള വീട്ടിലാണ് ഇദ്ദേഹം താമസിക്കുന്നത്. തരുരിന്റെ പുജാമുറിയിലുണ്ടായിരുന്ന നടരാജവിഗ്രഹങ്ങൾ, 12 ചെറിയ ഗണേശ വിഗ്രഹങ്ങൾ, 10ഹനുമാൻ പ്രതിമകൾ, ഗാന്ധിജി ഉപയോഗിച്ചിരുന്ന വട്ടക്കണ്ണട യുടെ മാതൃക, പെൻഡ്രൈവുകൾ ഒക്കെ യാ ണ് മോഷണം പോയത്. പ്രധാനമന്ത്രി മോദി സമ്മാനിച്ചതാണ് ഗാന്ധി മോഡൽ കണ്ണs.