എവിടെ ജോണ്‍ -4- രക്താഭിഷേകം എന്ന ചോരക്കളി

പത്തനംതിട്ടക്കാരിയായ ആ പരിശുദ്ധാരൂപിയെ അരമനയില്‍ നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു ബിഷപ്പ് തട്ടുങ്കലിന്റെ കരിസ്മാറ്റിക് മനസ്.. ഈ മനസ്സിന്റെ പ്രേരണയാലാണ് സോണിയ ജോസഫിനെ ദത്തെടുക്കാന്‍ തട്ടുങ്കല്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടികള്‍ക്കായി ചാന്‍സലറും ബിഷപ്പിന്റെ വിനീതവിധേയനുമായ ഫാദര്‍ തമ്പിയെയാണ് ബിഷപ്പ് ചുമതലപ്പെടുത്തിയത്.
2008 സെപ്തംബര്‍ 15 നാണ് സോണിയയെ തന്റെ വളര്‍ത്തുമകളായും തന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ അനന്തരാവകാശിയായും പ്രഖ്യാപിച്ചു കൊണ്ട് കൊച്ചി ബിഷപ്പ് ദത്തെടുക്കല്‍ പ്രമാണത്തില്‍ ഒപ്പുവെച്ചത്
രുപതാ ചാന്‍സലര്‍ ഫാദര്‍ ആന്റണി തമ്പി തൈക്കുട്ടത്തിലും വികാരി ജനറല്‍ ഫാദര്‍ തോമസ് പനക്കലും സോണിയയുടെ വളര്‍ത്തു പിതാവായിരുന്ന ഫാദര്‍ കെ.സി ജോസഫുമാണ് പ്രമാണത്തില്‍ സാക്ഷികളായി ഒപ്പുവെച്ചത്.
ഇതോടെ കൊച്ചി ബിഷപ്പ് മാനസീകമായി നല്ല ഉമേഷത്തിലായി.
സോണിയയെ ദത്തെടുത്തതിനു ശേഷം ഒരു തീര്‍ത്ഥാടനത്തിന് ബിഷപ്പ് ഒരുങ്ങി. ആദ്യം നാഗര്‍കോവിലെ സെന്റ് ഫ്രാന്‍സീസ് സേവ്യറിന്റെ നാമധേയത്തിലുള്ള പള്ളിയിലേക്കും പിന്നീട് നാഗൂര്‍ മൈലാപ്പൂര്‍ വേളാങ്കണ്ണി എന്നീ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുമാണ് സോണിയയും ദത്തു പിതാവും ഒപ്പം ഫാദര്‍ തമ്പിയും യാത്രയായത്. രൂപതയിലെ ബിഷപ്പിന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു തീര്‍ത്ഥാടന യാത്ര
ഈ യാത്രയിലായിരുന്നു. പിന്നീട് രൂപതയെ പിടിച്ചുകുലുക്കിയ ഏറെ വിവാദമായ ഒരാവശ്യം വെളിപാടിന്റെ രൂപത്തില്‍ ബിഷപ്പിനോട് വെളിപ്പെടുത്തുന്നത്. മൈലാപ്പൂരില്‍ വെച്ച് കര്‍ത്താവിന്റെ തിരുരൂപത്തില്‍ കൈകള്‍ അമര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയ സോണിയ കൈയെടുത്തു പിതാവിനെക്കാണിച്ചു കൊണ്ടു പറഞ്ഞു രൂപതയിലെ പുരോഹിതരും അല്‍മായരും നിത്യമായ പാപത്തിന്റെയും തിന്‍മയുടേയും കയത്തിലാണ് വീണു കിടക്കുന്നത്.. യേശു ചിന്തിയ രക്തം കൊണ്ട് നമുക്കി പാപക്കറ കഴുകിക്കളയണം. തന്റെ കൈയ്യില്‍ നിന്നും ഇറ്റുവീഴുന്ന രക്തത്തെ സാക്ഷിയാക്കി അവള്‍ വീണ്ടും പറഞ്ഞു. ‘ഇതാണ് പാപമോചനത്തിനായ് ചിന്തിയ യേശുവിന്റെ തിരുരക്തം ഈ രക്തം കൊണ്ട് രൂപതയിലെ പാപക്കറ അങ്ങു കഴുകിക്കളയണം രൂപത യെ വിമലീകരിക്കണം.
പരിശുദ്ധരൂപിയുടെ അരുളപ്പാടല്ലേ… അതു തള്ളിക്കളയാന്‍ ബിഷപ്പിനാകുമായിരുന്നില്ല. അങ്ങന തന്നെ അവന്റെ തിരുവിഷ്ടം നിറവേറട്ടെയെന്നു പറഞ്ഞ് ബിഷപ്പും സംഘവും രൂപതയിലേക്ക് തിരിച്ചു പോന്നു. അതിനു ശേഷമാണ് രൂപതയില്‍ രക്താഭിഷേകം നടന്നത്. ആരുടെ രക്തം കൊണ്ടാണ് ബിഷപ്പ് രൂപതയില്‍ രക്താഭിഷേകം നടത്തിയത്? ആരാണ് രക്തം ശേഖരിച്ചത്? പിന്നീട് എന്തൊക്കെ ക്കഥകളാണ് പുറത്ത് പ്രചരിച്ചത്?
പരിശുദ്ധാത്മാവിന്റെ നിറവില്‍ നില്‍ക്കുന്ന സോണിയയുടെ ആര്‍ത്തവ രക്തമാണ് രൂപതാ സ്ഥാനം ശുദ്ധീകരിക്കാന്‍ ഉപയോഗിച്ചത് എന്നു വരെയുള്ള കഥകള്‍ കൊച്ചിയില്‍ പറന്നു നടന്നു. സത്യമെന്ത്??? വൈ ഫൈ അന്വേഷണം തുടരുന്നു.

മുന്‍ അധ്യായങ്ങള്‍

എവിടെ ജോണ്‍? ::  കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍ (1) 

എവിടെ ജോണ്‍?? മഴനൃത്തത്തിന്റെ കരിനിഴലില്‍ (2)

എവിടെ ജോണ്‍? അശനിപാതമായി കറുത്ത പെണ്ണ് (3)