മലയാള സിനിമാസ്വാദനത്തിന് പുതിയ വഴിയൊരുക്കി ബ്ലൂ സഫയർ എന്റർറ്റൈൻമെൻറ്‌

കാനഡ: വ്യത്യസ്തമായ സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ ഇടയിൽ സ്ഥാനം നേടിയ Blue Sapphire Entertainment നോർത്ത് അമേരിക്കയിലെ സിനിമാസ്വാദകർക്ക് പുതിയ സിനിമകൾ വീട്ടിലിരുന്ന് കുടുംബസമേതം കുറഞ്ഞ ചിലവിൽ കാണുന്നതിനുള്ള നൂതന സംരംഭമായ ഓൺലൈൻ സിനിമ റിലീസിങ്ങ് ആരംഭിച്ചു. Reelmonk.com എന്ന വെബ്‌സൈറ്റിൽ ആണ് ഇങ്ങനെ റിലീസ് ചെയ്യുന്ന സിനിമകൾ ലഭിക്കുന്നത്. കലാമൂല്യമുള്ള മലയാള സിനിമകളെയും മുഖ്യധാരാ സിനിമകളെയും ഒരുപോലെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക എന്നത് വഴി മലയാള സിനിമയിൽ പുതിയതായി വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇവർ ചെയ്യുന്നത്.