ഫാ.വര്‍ഗീസ് ജോര്‍ജ് തുണ്ടില്‍ (റോയ് അച്ചന്‍) നിര്യാതനായി

ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദികനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയില്‍ഭാഗം സെന്റ്.ജോര്‍ജ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗവുമായ ഫാ.വര്‍ഗീസ് ജോര്‍ജ് തുണ്ടില്‍ (റോയ് അച്ചന്‍ 56) മസ്‌ക്കറ്റില്‍ നിര്യാതനായി.
്‌സംസ്‌കാരശുശ്രൂഷകള്‍ ബുധനാഴ്ച കുറ്റിയില്‍ഭാഗം സെന്റ്.ജോര്‍ജ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ കാതോലിക്കാ ബാവായുടേയും, സഖറിയാ മാര്‍ അന്തോനിയോസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ്, ജോഷ്വാ മാര്‍ നിക്കോദീമോസ്, യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, സഖറിയാ മാര്‍ അപ്രേം, ഗീവര്‍ഗീസ് മാര്‍ യൂലിയസ് എന്നീ മെത്രാപ്പോലീത്താമാരുടെയും കാര്‍മ്മികത്വത്തില്‍ നടന്നു.
ഭാര്യ: രാജമ്മ വര്‍ഗീസ്. മക്കള്‍: റിച്ചു ജോര്‍ജ് വര്‍ഗീസ്്, റിനു ആന്‍ വര്‍ഗീസ്. പരേതനായ എം ജോര്‍ജ് തുണ്ടില്‍, അമ്മിണി ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍. റോബിന്‍, റോഷന്‍, ഷാജന്‍, റീന എന്നിവര്‍ സഹോദരങ്ങളാണ്.