അറ്റ്ലാന്റയിൽ എം.എം ജേക്കബിന്റെ ഓർമ്മക്കായി ഒരു ഒത്തുചേരൽ.

മുൻ മേഘാലയ ഗവർണറും കേന്ദ്രമന്ത്രിയുമായ എം. എം ജേക്കബിന്റ അനുസ്മരണാര്ഥം ഒരു ഒത്തുചേരൽ. 2018 ജൂലൈ 14 ന് ഗാന്ധി ഫൌണ്ടേഷൻ USA എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി തളിയത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസാണ് ഇത്തരമൊരു അനുസ്മരണ പരിപാടി ഒരുക്കിയത്. ശാരീരിക തളർച്ച നേരിട്ടതിനെത്തുടർന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം. എം. ജേക്കബ് ജൂലൈ 8 നാണ് മരണപ്പെട്ടത്. സ്വാതന്ത്രസമരത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന അദ്ദേഹം നല്ല ഭരണാധികാരിയും മികച്ച പാര്ലമെന്റേറിയനുമായിരുന്നു. 1995 മുതൽ 2007 വരെ മേഘാലയ ഗവര്ണറായും 1982 ലും 1986 ലും രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയും അധികാരമേറ്റിരുന്നു. ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവായതിനാൽ തന്നെ പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു എന്ന്അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ എല്ലാവരും അഭിപ്രായപ്പെട്ടു

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ പ്രസിഡന്റ് എം. പി. ജോർജ്, ഗാന്ധി ഫൌണ്ടേഷൻ USA എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി തളിയത്ത്, ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ്‌ ചെയർമാൻ ബാബു സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഗാമ ട്രസ്റ്റി ബോർഡ് മെമ്പർ മാരായ ബിജു തുരുത്തുമാലി, പ്രകാശ് ജോസഫ്, ഗാമ എക്സ് പ്രസിഡന്റ് എബ്രഹാം അഗസ്റ്റി, ഗാമ കറന്റ്‌ എക്സിക്യൂട്ടീവ് മെമ്പർ റോമിയോ തോമസ്, മുൻ INOC സെക്രട്ടറി വിഭ ജോസഫ്, ഡോ. ലിസി തളിയത്ത്, എം. എം. ജേക്കബിന്റെ ഫാമിലി മെമ്പർ ഹന്ന ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. INOC യുടെ കറന്റ്‌ സെക്രട്ടറി സുനിൽ ചെറിയാൻ നന്ദി പറഞ്ഞു.