ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ ശ്രീകല(30), കാര്‍ ഡ്രൈവര്‍ നൗഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. കൊട്ടിയത്ത് നിന്ന് കാണാതായ ഹസീനയെ തിരികെ കൊണ്ടുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സിവിൽ പൊലീസ് ഓഫീസർ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചിനാണ് അപകടം. അങ്കമാലിയിൽനിന്ന് കൊട്ടിയത്തേക്കു പോവുകയായിരുന്നു കാർ.
കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഇവരെ കണ്ടെത്തി വരും വഴിയാണ് അപകടം. ഹസീനയും ശ്രീകലയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.