ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

 

മുംബയ്: പഴയകാല ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ മുഴവന്ന് വേദന കൂടിയതിനെ തുടര്‍ന്നാണ് 94കാരനായ താരത്തെ മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹം ഇന്നു രാവിലെയോടെ സുഖം പ്രാപിച്ചുവരുന്നതായി സൈറാ ബാനു അറിയിച്ചു.

മുഹമ്മദ് യുസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ 1998ലാണ് അവസാനമായി അഭിനയിച്ചത്. അതിന് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1994ല്‍ ഫാല്‍ക്കേ പുരസ്‌ക്കാരം ലഭിച്ചു. 2015ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയിലെ ദുരന്തനായകന്‍ എന്നാണ് ദിലീപ് കുമാറിനെ വിശേഷിപ്പിക്കുന്നത്. സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തി അദ്ദേഹത്തെ രാജ്യസഭാ എം.പിയായി നോമിനേറ്റ് ചെയ്തിരുന്നു.  പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവിടുത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാനി ഇംതിയാസ് നല്‍കി 1997ല്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.