ജോയി ചെമ്മാച്ചേൽ ചിക്കാഗോയിൽ അന്തരിച്ചു

 

ചിക്കാഗോ : ചിക്കാഗോ മലയാളി സമൂഹത്തിലെ നിറ സാന്നിദ്യവും നീണ്ടൂർ ജെ എസ് ഫാം ഡയറക്റ്ററും ആയ നീണ്ടൂർ പരേതരായ ലൂക്കോസ് അല്ലി ടീച്ചർ ദമ്പതികളുടെ പുത്രനുമായ ജോയി ചെമ്മാച്ചേൽ ചിക്കാഗോയിൽ നിര്യാതനായി. സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്നേഹിതരുടെ മുഴുവൻ പ്രിയപ്പെട്ട ജോയിച്ചൻ തികഞ്ഞ കാരുണ്യ പ്രവർത്തിയുടെ ഉദാത്ത മാതൃകയായിരുന്നു. ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്. ഷിക്കാഗോ കെ സി എസ് പ്രെസിഡൻറ് , കെ സി സി എൻ എ വൈസ് പ്രെസിഡൻറ് , മലയാളി അസോസിയേഷൻ പ്രെസിഡൻറ്, ഫൊക്കാന നേതൃത്വം, വിവധ മലയാളി സംഘടനാ നേതൃത്വം, സീരിയൽ സിനിമ രംഗത്ത് സാന്നിധ്യം , ഷിക്കാഗോ സേക്രട്ട് ഹാർട്ട് , സെന്റ് മേരിസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി , റോമിൽ നടന്ന ക്നാനായ ഗ്ലോബൽ കൺവെൻഷൻ ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തികഞ്ഞ ദൈവ വിശ്വാസിയും, സഹായിയും ആയ ജോയിച്ചൻ കേരളത്തിലും , അമേരിക്കയിലും വിവിധ തരത്തിലുള്ള സഹായം മറ്റുള്ളവർക്കായി ചെയ്തിട്ടുണ്ട്. ജോയിച്ചന്റെ വിയോഗം ചിക്കാഗോ മലയാളി സമൂഹത്തെയും നീണ്ടൂർ നിവാസികളെയും ദുഖത്തിലാഴുതിയിരിക്കുകയാണ്.