ടോസ് ഭാഗ്യം ഇന്ത്യക്ക്; ബാറ്റിംഗ് തെരഞ്ഞെടുത്തു

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മൊഹമ്മദ് ഷാമിയാണ് ഇന്ന് കളിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. നൂര്‍ അലിയും, ദൗലത് സദ്രാനും ഇന്ന് കളിക്കുന്നില്ല. പകരം ഹസ്രത്തുള്ള സസായും, അഫ്താബ് ആലവും ടീമിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനോടേറ്റ കൂറ്റന്‍ പരാജയത്തിന്റെ ഭാരവുമായാണ് അഫ്ഖാന്‍ കളത്തിലിറങ്ങുന്നത്. ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യ വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കാം. ഇന്ത്യ: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, വിജയ് ശങ്കര്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ട്യ, കുല്‍ദീപ് യാദവ്, മൊഹമ്മദ് ഷാമി, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രിത് ബുംറ. അഫ്ഗാനിസ്ഥാന്‍: റഹ്മത് ഷാ, ഹസ്രത്തുള്ള സസായ് നജീബുള്ള സദ്രാന്‍, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍, മൊഹമ്മദ് നബി, ഇക്രം അലി ഖില്‍, ഗുല്‍ബദിന്‍ നയിബ്, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, അഫ്താബ് ആലം.