സ്വകാര്യവത്കരണം; 16,17 ബാങ്ക് പണിമുടക്ക്, ‘ഇടപാടുകൾ തടസ്സപ്പെട്ടേക്കും ‘ – എസ്ബിഐ

പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു.  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16, 17 തിയതികളിലാണ്  പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു