അശ്വതി വി നായരുടെ നൃത്തശില്‍പ്പശാല ടൊറോന്റോയില്‍

ടൊറോന്റോ : കേരളത്തിലെ പ്രശസ്ത നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായര്‍ ജൂലൈ 3 നു വൈകുന്നേരം 6 മണിക്ക് സ്കാര്‍ബറോ സിവിക് സെന്ററില്‍ മോഹിനിയാട്ട നൃത്ത ശില്‍പ്പശാല നടത്തുന്നു.ടൊറോന്റോ ഇന്റര്‍നാഷനല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡാന്‍സിംഗ് ഡാംസെല്‍സ് സംഘടിപ്പിക്കുന്ന ഈ സൗജന്യ നൃത്ത ശില്‍പ്പശാല സ്കാര്‍ബറോ ആര്‍ട്‌സ് കൗണ്‍സിലും ടൊറോന്റോ ആര്‍ട്‌സ് കൗണ്‍സിലുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് www.ddshows.com എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് മിഥുല്‍ : 647 .344 .5566 , മേരി : 416 .788 .6412 , മിറാ :416.720.1934 എന്നിവരുമായി ബന്ധപ്പെടാം .

പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയുടെയും പ്രമുഖ മലയാളം എഴുത്തുകാരനും സിനിമാസംവിധായകനും തിരക്കഥകൃത്തുമായ എം .ടി വാസുദേവന്‍ നായരുടെയും മകളായ അശ്വതി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയില്‍ ഒരുപോലെ അവതരണ മികവും അഗാധമായ പാണ്ഡിത്യവുമുള്ള പേരുകേട്ട നര്‍ത്തകിയാണ്.

നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നൃത്ത ശില്പശാലയുടെയും, ഗായത്രി ദേവി വിജയകുമാര്‍ നിര്‍മ്മിക്കുന്ന നൂപുര ക്രിയേഷന്‍സിന്റെ “അവനി ” എന്ന ഡാന്‍സ് പ്രൊഡക്ഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി ടൊറോന്റോയിലെത്തിയ അശ്വതി ജൂലൈ 6 ശനിയാഴ്ച സ്കാര്‍ബറോ ആല്‍ബര്‍ട്ട് ക്യാമ്പെല്‍ സ്ക്വയറില്‍ നടക്കുന്ന ടൊറോന്റോ ഇന്റര്‍നാഷനല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ നൃത്തമവതരിപ്പിക്കുന്നുമുണ്ട്.

Picture2