മലയാളത്തിന്റെ പ്രിയ നടന്‍ സത്യന്‍ മാഷിന്റെ ജീവിത കഥ സിനിമ ആകുന്നു. നവാഗതനായ രതീഷ് രഘു നന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സത്യന്‍ മാഷായി വെള്ളിത്തിരയില്‍ എത്തുക ജയസൂര്യ ആണ്.
സത്യനായുള്ള ജയസൂര്യയുടെ വേഷപ്പകര്‍ച്ച പകര്‍ത്തിയ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. സത്യന്റെ 48-ാം ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 15 ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ എല്‍.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തില്‍ പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരുന്നു.
നവാഗതനതായ ‘രതീഷ് രഘു നന്ദന്‍’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്. വിജയ് ബാബു-വിന്റെ നിര്‍മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.