കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ വൈദികന്‍ കസ്റ്റഡിയില്‍

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വൈദികനെ പളളുരുത്തി പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചി പെരുമ്പടം ബോയ്‌സ് ഹോമിലെ വൈദികന്‍ ഫാദര്‍ ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രിയില്‍ പീഡനശ്രമം നടന്നതിനെ തുടര്‍ന്ന് ആറ് കുട്ടികള്‍ ബോയ്‌സ് ഹോമിന് പുറത്തേക്ക് ഓടിപ്പോയിരുന്നു. കുട്ടികളെ കണ്ട ഏതാനും നാട്ടുകാരാണ് പോലിസില്‍ അറിയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത്. പ്രതിയ്‌ക്കെതിരേ പോക്‌സോ ചുമത്തി, റിമാന്റ് ചെയ്തു.