തിരുവോണം ബംബർ 12 കോടി

തൃശ്ശുർ: തിരുവോണം ബംബറിന്റെ സമ്മാന തുക 12 കോടി രൂപ. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് തിരുവോണം ബംബറിന്റേത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു സമ്മാനതുക. 300 രൂപയാണ് ടിക്കറ്റ് വില.10 പേർക്ക് 50ലക്ഷം വീതം പ്രകാരം 5 കോടിയാണ് രണ്ടാം സമ്മാനം. 20 പേർക്ക് 10ലക്ഷം വീതം 2 കോടിയാണ് മൂന്നാം സമ്മാനം.സമാശ്വാസസമ്മാനമായി അഞ്ചുലക്ഷം രൂപ ഒമ്പതുപേർക്ക് ലഭിക്കും. കൂടാതെ ഒരുലക്ഷം രൂപയുടെ 180, അയ്യായിരം രൂപയുടെ 31500, 3000 രൂപയുടെ 31500, 2000 രൂപയുടെ 45000, 1000 രൂപയുടെ 217800 എണ്ണം സമ്മാനങ്ങളും ലഭിക്കും. സെപ്തംബർ 19ന് നറുക്കെടുക്കും. 90 ടിക്കറ്റുകളാണ് ഇത്തവണ വിൽക്കുന്നത്.