ദുബൈയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് 7600 തൊഴിലവസരങ്ങള്‍

ദുബൈ: കഴിഞ്ഞ മാസം മാത്രം ദുബൈയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടത് 7600 തൊഴിലവസരങ്ങള്‍. ഇതില്‍ കൂടുതലും കയറിപ്പറ്റിയത് ഇന്ത്യക്കാരും ബംഗ്ലാദേശികളും പാകിസ്താനികളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2394 പുതിയ ലൈസന്‍സുകളാണ് കഴിഞ്ഞ മാസം ദുബൈയില്‍ ഇഷ്യൂ ചെയ്തത്. ചെറുതും ഇടത്തരത്തില്‍പെട്ടതുമായ പുതിയ ബിസിനസ് കമ്പനികള്‍ക്കാണ് ഈ ലൈസന്‍സ് നല്‍കിയത്. ഇതിലൂടെയാണ് 7600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ദുബൈയില്‍ ബിസിനസ് നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചനയും ഇത് നല്‍കുന്നു. 58.5 ശതമാനം ലൈസന്‍സുകളും പ്രൊഫഷണല്‍ രംഗവുമായി ബന്ധപ്പെട്ടതാണ്. 8.9 ശതമാനം വാണിജ്യരംഗത്തും 1.9 ശതമാനം ടൂറിസം രംഗത്തും 0.7 ശതമാനം വ്യവസായ രംഗത്തുമാണ്.