യു. എസ്.റ്റി ഗ്ളോബലും ടൈ അഴിക്കുന്നു

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഐ ടി കമ്പനിയായ യു.എസ്.റ്റി ഗ്ളോബലിൽ ജീവനക്കാർക്കിനി ടൈ ധരിക്കേണ്ട. ഡ്രസ് കോഡിൻ്റെ ഭാഗമായി ഫോർമൽ വസ്ത്രങ്ങൾക്കൊപ്പം ടൈ ധരിക്കണമെന്ന നിബന്ധനയാണ് ഒഴിവാകുന്നത് . പതിനേഴാമത്  സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് കമ്പനിയുടെ സി.ഇ.ഒ സാജൻ പിള്ള  ഇക്കാര്യം പ്രഖ്യാപിച്ചത്.
പാശ്ചാത്യ വസ്ത്ര ധാരണ രീതിയെ അനുകരിച്ച് ടൈ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജീവനക്കാർ കുറേ നാളുകളായി ആവശ്യപ്പെട്ട് വരികയായിരുന്നു.
വർഷത്തിൽ കൂടുതൽ സമയവും കടുത്ത ചൂട് അനുഭവപ്പെടുന്ന നമ്മുടെ രാജ്യത്ത് ഡ്രസ് കോഡിൻ്റെ ഭാഗമായി തണുപ്പുള്ള രാജ്യങ്ങളിലെ വസ്ത്രരീതി പിന്തുടരുന്നത് വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് സൃഷ്ട്ടിക്കുന്നത്.
സമാന ഐ.ടി സ്ഥാപനമായ ഇൻഫോസിസിൽ 2014ൽ തന്നെ ടൈ ഒഴിവാക്കിയിരുന്നു. ഫോർമൽ വസ്തങ്ങൾക്ക് പകരം കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഒാഫീസിലെത്താമെന്ന പരിഷ്ക്കരണവും സി.ഇ.ഒ ആയ വിശാൽ സീക്ക നടപ്പാക്കിയിരുന്നു.
വസ്ത്ര രീതികളിൽ കടുത്ത നിബന്ധനകൾ പിന്തുടരുന്ന കോർപ്പറേറ്റ് കമ്പനികൾ കൂടുതൽ നിയമങ്ങൾ ലഘൂകരിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.