പെന്‍സില്‍വേനിയ: ജൂലായ് 20 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാലു ബാങ്കുകള്‍ കവര്‍ച്ച ചെയ്ത യുവതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളറിന്റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചു.
ഡെലവെയര്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കാരലൈന എന്നീ സ്ഥലങ്ങളിലുള്ള ബാങ്കുകളാണ് ഇവര്‍ കവര്‍ച്ച ചെയ്തതെന്ന് ജൂലായ് 26 വെള്ളിയാഴ്ച എഫ് ബി ഐ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നു സ്ഥലങ്ങളിലും ബാങ്കിന്റെ കൗണ്ടറില്‍ ഇരിക്കുന്ന ക്ലര്‍ക്കിന് ആവശ്യമായ തുകയ്ക്ക് ഒരു നോട്ട് എഴുതി കൊടുക്കുകയായിരുന്നു.
പിങ്ക് ലേഡി ബാന്‍ണ്ടിറ്റ്’ എന്നാണ് ഇവരെ പോലീസ് പരിചയപ്പെടുത്തിയത്. ഒരോ കവര്‍ച്ചക്കു എത്തുമ്പോഴും ഇവരുടെ കൈവശം ഒരു പിങ്ക് ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണം നല്‍കിയതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. അവസാനമായി ജൂലൈ 27 ന് നോര്‍ത്ത് കാരലൈനയിലെ ബാങ്കിലാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
5\’2 5\’4 ഉയരമുള്ള സ്ത്രീ വൈറ്റാണോ, ഹിസ്പാനിക്കാണോ എന്നും ഇതുവരെ വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ എഫ്ബിഐ ബാള്‍ട്ടിമോര്‍, എഫ്ബിഐ ഫിലാഡല്‍ഫിയ എന്നീ സ്ഥലങ്ങളില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 
            


























 
				
















