യുവാവിനെ കൂട്ടബലാത്സംഗം ചെയ്തു

മുംബൈ: നവി മുംബൈയിൽ 36 വയസ്സുകാരൻ കൂട്ടബലാത്സംഗത്തിന് ഇരയായി.ഇന്നലെ രാത്രിയാണ് സംഭവം.വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഒന്നിലധികം ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും വൊഷി പൊലീസ് പറഞ്ഞു. 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് അക്രമികളെന്നും ഇവർ മദ്യപിച്ചിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ഫൂട്ടേജ് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.