ലയണല്‍ മെസ്സി വിവാഹതിനാകുന്നു

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. ഒമ്പത് വര്‍ഷമായി ഒപ്പമുള്ള കാമുകി ആന്റൊനെല്ലാ റോക്കുസിയെയാണ് മെസി വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 4 വയസ്സുകാരനായ തിയാഗോയും ഒരു വയസ്സുകാരനായ മാറ്റിയോയും

ജൂലൈയില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. മെസിയുടെ ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയില്‍ വെച്ചാണ് ചടങ്ങുകള്‍. മെസിയുടെ വിവാഹവാര്‍ത്ത മെസിയുടെ ക്ലബ്ബായ ബാഴ്സലോണയും മെസിയുടെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 12ന് താരം റൊസാരിയോയിലെത്തും. റൊസാരിയോയിലെ അവരുടെ കത്തീഡ്രലായ ലേഡി ഓഫ് റോസറിയിലായിരിക്കും ചടങ്ങുകള്‍. വിവാഹത്തിന് ശേഷം മെസിയുടെ വീട്ടില്‍ വിരുന്നു സല്‍ക്കാരവുമുണ്ടായിരിക്കും. വിവാഹത്തില്‍ അര്‍ജന്റീനയിലെയും ബാഴ്സലോണയിലെയും സഹതാരങ്ങളും പങ്കെടുക്കും.

അര്‍ജന്റീനിയന്‍ മോഡല്‍ കൂടിയായ റോക്കുസോയും മെസിയും പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മെസിയുടെ സുഹൃത്തും റോക്കുസോവിന്റെ ബന്ധുവുമായ ലൂകാസ് ഷാഗ്ലിയിലൂടെ സഹായത്തോടെയായിരുന്നു ഇരുവരും പരസ്പരം കണ്ടുമുട്ടിയിരുന്നത്. പിന്നീട് 2008ല്‍ റോക്കുസോ മെസിക്കൊപ്പം സ്പെയിനിലേക്ക് പോകുകയായിരുന്നു.