വിനയന്‍ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍

സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ വിനയനെ നിയമിച്ചു. സി.പി.ഐയ്ക്ക് ലഭിച്ച കോര്‍പ്പറേഷനുകളിലൊന്നാണ് ഹോര്‍ട്ടി കോര്‍പ്പ്. വെള്ളിയാഴ്ച സി.പി.ഐ ആസ്ഥാനമായ എം.എന്‍.സ്മാരകത്തില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വ്വാഹക സമിതിയാണ് ചെയര്‍മാന്‍മാരെ നിയമിച്ചത്. സി.പി.ഐയ്ക്ക് 17 ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്.