ഭാവനയുടെ ആകാരവടിവിന്റെ രഹസ്യം

 തിരുവനന്തപുരം:അന്നും ഇന്നും വലിയ മാറ്റമില്ലാതെ താന്‍ സിനിമയില്‍ തുടരുന്നതിന്റെ രഹസ്യം യോഗയും ജിമ്മുമാണെന്ന് ഭാവന. അഭിനയം തുടങ്ങിയ കാലത്തേക്കാള്‍ തടിച്ചിട്ടുണ്ടെങ്കിലും അത് പ്രായത്തിനനുസരിച്ചുള്ള സ്വാഭാവിക വണ്ണം മാത്രമാണ്.  പല അഭിമുഖങ്ങളിലും ചോദിച്ചിട്ടുണ്ട് ലുക്കിലുണ്ടായ മാറ്റത്തിന്റെ കാരണമെന്താണെന്ന്. അടുത്തകാലത്തായി കൂടുതല്‍ സ്‌റ്റൈലിഷായിട്ടുണ്ടല്ലോ?  ശരീരഭാരമെല്ലാം കുറച്ച് നല്ല ഫിഗറായെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു. മുടങ്ങാതെ ജിമ്മില്‍ പോവുകയും യോഗ ചെയ്യുന്നുമുണ്ട്. അതാണ് ഇതിനെല്ലാമുള്ള മറുപടി താരം പറഞ്ഞു.

പക്ഷേ താന്‍ ഒരു ഫിറ്റ്‌നസ് ഫ്രീക്കല്ലെന്നും ചിലരെല്ലാം ചെയ്യുമ്പോലെ ഒഴിവുനേരങ്ങളിലെല്ലാം വ്യായാമം ചെയ്യുന്ന രീതി തനിക്കില്ലെന്നും ഭാവന വ്യക്തമാക്കുന്നു. ഒഴിവുനേരം സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുചേരാനും വായിക്കാനും സിനിമകാണാനുമാണ് ഉപയോഗിക്കുന്നത്. ജിമ്മിലും യോഗയ്ക്കും പ്രത്യേക ഇന്‍സ്ട്രക്ടര്‍മാരുണ്ട്. ഡയറ്റ് കണ്‍ട്രോള്‍ ചെയ്യുന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ്. പിന്നെ നൃത്തം ചെയ്യുന്നുണ്ട്. അത് ശരീരത്തിനും മനസിനും ഉന്‍മേഷം നല്‍കുന്നു.

സെറ്റിലെ ഭക്ഷണം അങ്ങനെ കഴിക്കാറില്ല. സാധനങ്ങള്‍ വാങ്ങി കുക്കിനെ കൊണ്ട് ഉണ്ടാക്കുകയാണ് പതിവ്. അമ്മ ഉണ്ടാക്കുന്ന ആഹാരമാണ് ഏറെ ഇഷ്ടം. തൃശൂരിലെ ആഹരങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കഴിക്കുന്നത് അതാണ്. പിന്നെ ധാരാളം വെളളം കുടിക്കും. ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കും താരം പറഞ്ഞു.