ചലച്ചിത്ര താരം ധന്യ മേരി വർഗീസ് അറസ്റ്റിലായ സാംസൻ ആന്റ് സൺ സ് ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 100 കോടി രൂപ നഷ്ടപ്പെട്ടത് മാർവാടി പലിശക്കാർ വഴിയാണെന്നു സൂചന.
ധന്യയുടെ സിനിമാ ഗ്ലാമർ ഉപയോഗിച്ചാണ് സാംസനിൽ ബിസിനസ് നടന്നിരുന്നത്. ഇത് ഹിറ്റാവുകയും വൻതോതിൽ പണം നിക്ഷേപിക്കപ്പെടുകയും ചെയ്തു. പള്ളി വഴിയും ബിസിനസ് നടന്നു.ധന്യയുടെ വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ചും ധാരാളം ബിസിനസുകൾ നടന്നു.വിദേശത്തുള്ള പലരും സാംസണിൽ ഫ്ലാറ്റിനായി പണം മുടക്കിയിട്ടുണ്ട്.
കോടി കണക്കിനു രൂപ വൻതോതിൽ വന്നടിഞ്ഞതോടെ സാംസൻ കമ്പനി സ്വന്തം നില മറക്കുകയായിരുന്നു.അവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ സ്ഥലം വാങ്ങിക്കൂട്ടി.വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകളുടെയും വില്ലകളുടെയും നിർമ്മാണം ആരംഭിച്ചു.ഇതിനിടെ പണം മറ്റ് പല വഴികളിലൂടെ മാർക്കറ്റിലിറക്കാനും ശ്രമം തടങ്ങി.
കോടിക്കണക്കിനു രൂപ മാർ വാടികൾ വഴി മറിക്കുകയായിരുന്നു കമ്പനി.തമിഴ്നാട് സ്വദേശികളാണ് ഇത്തരത്തിൽ പണം പലിശക്ക് നൽകാനായി വാങ്ങിയത്.പലിശ കൃത്യമായി കിട്ടും.മുതലിനു ഒന്നും സംഭവിക്കുകയുമില്ല.പണം എവിടെ നിന്നും വന്നുവെന്ന് ഇരുചെവി അറിയില്ല. പണത്തിനു നികുതി കൊടുക്കേണ്ടി വരില്ലെന്നതാണ് മറ്റൊരു കാര്യം.
നികുതി വെട്ടിക്കുന്നതിനു വേണ്ടി മാർവാടികൾ വഴി പണം മറിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണ്. ഇത്തരത്തിലുള്ള പണമാണ് പലപ്പോഴും സിനിമാ നിർമ്മാണത്തിനും മറ്റുമായി ഉപയോഗിക്കപ്പെടുന്നത്.മാർ വാടികളിൽ അധികം പേരും വിശ്വസ്തരാണ്.
എന്നാൽ ധന്യയിൽ നിന്നും പണം വാങ്ങിയവർ അവരെ വഞ്ചിച്ചു എന്നാണ് വിവരം. ഇതെല്ലാം നിരപരാധികളുടെ പണമാണ്. കിട്ടിയ 100 കോടിയുമായി മാർ വാടികൾ മുങ്ങിയതോടെ കമ്പനി വെട്ടിലായി. ആദ്യം ഇക്കാര്യം പുറത്തു വരാതെ സൂക്ഷിച്ചു. എന്നാൽ കമ്പനിയിൽ നിന്നു തന്നെ വിവരം ചോർന്നു.അതോടെ ഉപഭോക്താക്കൾ കമ്പനിയെ തേടിയെത്തി. നിരവധി പരാതിക്കാർ കമ്പനിയിൽ എത്തിയതോടെ വിവരം പോലീസിലെത്തി.
വരവറിയാതെ ചെലവാക്കിയതു സാംസൻ കുടുംബത്തിൻ വിനയായി തീർന്നു.സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് സാംസന് ജയിലിൽ കിടക്കേണ്ടിയും വന്നു.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന പ്രസിദ്ധ മലയാള ചിത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സാംസൻ ആന്റ സൺസ് പൊട്ടിയത്. സിനിമയിലെ ജേക്കബിനെ പോലെ ജേക്കബ് സാംസനും സത്യസന്ധനായിരുന്നു. സിനിമയിലെ ജേക്കബിന്റെ മക്കൾ സത്യസന്ധരായിരുന്നു. ജേക്കബ് സാംസന്റെ മക്കൾ സത്യസന്ധരാണോ എന്ന് കാലം തീരുമാനിക്കും. സിനിമയിലേതുപോലെ മക്കൾക്ക് അച്ഛനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനാകുമോ എന്നും അറിയില്ല.
സിനിമയിൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം തകർത്തത് ആഗോള സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ജേക്കബ് സാംസന്റെ ജീവിതം തകരുമ്പോഴും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി പുലിമുരുകനെ പോലെ ഓടി തകർക്കുകയാണ്.
ഹാസ്യ സാഹിത്യകാരനും ബാലസാഹിത്യകാരനുമായിരുന്നു ജേക്കബ് സാംസൻ മുട്ടട എന്ന ജേക്കബ് സാംസൻ.
 
            


























 
				


















