വിഷ്ണു വധക്കേസ്: 11 ആര്‍.എസ്.എസുകാര്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകനായ വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊന്ന കേസില്‍ 11 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ജീവപര്യന്തവും മറ്റൊരു പ്രതിക്ക് മൂന്നു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

vishnu-murder1

പ്രതികള്‍ മൂന്നു ലക്ഷം രൂപ വീതം വിഷ്ണുവിനെ കുടുംബത്തിന് നല്‍കണം. സന്തോഷ്, കക്കോട്ട മനോജ്, ഹരിലാല്‍, ബാലു മഹേന്ദ്രന്‍, ബബിന്‍, സതീഷ്, ബോസ് തുടങ്ങിയ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി അരുണ്‍കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണുവിനെ വഞ്ചിയൂര്‍ പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ വെച്ച് ആര്‍.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പതിനാലാം പ്രതി അനില്‍കുമാര്‍ ഇപ്പോഴും ഒളിവിലാണ്. കേസിലെ മൂന്നാം പ്രതിയായിരുന്ന രഞ്ജിത്തിനെ ജാമ്യത്തിലിറങ്ങിയപ്പോള്‍ 2008ല്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.