ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തുന്നു

നാഗേഷ് സിംഗ്, ചാര്‍ലോറ്റി നാഷ്

ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് അറ്റ്‌ലാന്റ ചാപ്റ്റര്‍ (IAPC) ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. 2017 ജനുവരി 27ന് ഗ്ലോബല്‍ മാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സ്യൂള്‍ ജനറല്‍ നാഗേഷ് സിങ്ങ് അഘോഷ ദിനത്തില്‍ മുഖ്യാതിഥി ആകും. ബോര്‍ഡ് ഓഫ് കമ്മീഷണറേഴ്‌സ് ഓഫ് ഗിന്നറ്റ് കൗണ്ടിയുടെ ചെയര്‍മാന്‍ ഷാര്‍ലെറ്റ് നാഷ് വിശിഷ്ഠാതിഥിയായി എത്തും. ആഘോഷ ചടങ്ങിനോടനുബന്ധിച്ച് പുരസ്‌കാര വിതരണവും നടക്കും.
ബിസ്സിനസ് മാന്‍ ഓഫ് ദി ഇയര്‍, ഓന്റ്രപ്രേണര്‍ഷിപ്പ് അവാര്‍ഡ്, ഹ്യുമാനിറ്റേറിയന്‍ ഗുഡ്‌വില്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളാണ് അന്നേദിവസത്തേ ചടങ്ങില്‍ നല്‍കുന്നത് .

ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നതായി ഐ.എ.പി.സി ആറ്റ്‌ലാന്റ ചാപ്റ്റര്‍ പ്രസിഡന്റ് ഡോമനിക്ക് ചാക്കോന്നാല്‍ അറിയിച്ചു