ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?

‘ഉദ്യോഗസ്ഥരെയെല്ലാം രക്ഷിച്ചു എല്ലാം ജനങ്ങളുടെ പിടലിക്ക് വച്ചു പിണറായി സർക്കാർ.. ‘

ഇനി ഖജനാവിൽ കൈയ്യിടാൻ എളുപ്പമാണല്ലോ…

ഉദ്യോഗസ്ഥർ, നമ്പി നാരായണനെ കള്ളകേസിൽ കുടുക്കി ജീവിതവും ഭാവിയും തകർത്തതിന്റെ പേരിൽ 1.3കോടി (ഒരു കോടി മുപ്പതു ലക്ഷം )നഷ്ടപരിഹാരം കൊടുക്കാൻ മന്ത്രി സഭ തീരുമാനിച്ചു….

ആരെന്തു കുറ്റം ചെയ്താലും അതിന്റെ നഷ്ടം നികത്തേണ്ടത് ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണോ…?

ജനങ്ങളാണോ അദ്ദേഹത്തെ കള്ളകേസിൽ കുടുക്കിയത്…?

അല്ലല്ലോ.

പിന്നെന്തിനാണ് ഈ തുക ജനങ്ങളുടെ പോക്കറ്റിൽ നിന്ന് പിടിച്ചെടുത്തു കൊടുക്കുന്നത്…?

ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?

ജനങ്ങളുടെ നികുതി പണം എടുത്തു കൊടുക്കാൻ തീരുമാനിക്കുന്ന ഓരോ ഭരണാധികാരിയും ജനങ്ങളോട് ആദ്യം ഇതിന് മറുപടി പറയണം…

കാരണം ജനങ്ങൾക്ക് നമ്പി നാരായണന്റെ കള്ളകേസുമായോ അദ്ദേഹത്തിന്റെ ജീവിതവും കരിയറും തകർത്തതുമായോ യാതൊരു ബന്ധവുമില്ല.

പിന്നെ ആരാണിതിന് ഉത്തരവാദി…?

ഈ കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥർ ആരാണോ അവരാണിതിന് ഇതിന് ഉത്തരവാദികൾ..?

ഉദ്യോഗസ്ഥർക്ക് പിന്നിൽ ചരട് വലിച്ചവർ ആരാണോ അവരാണിതിന് ഉത്തരവാദികൾ..?

അവരാണ് നമ്പി നാരായണന് നഷ്ടപരിഹാരം കൊടുക്കേണ്ടത്…

അല്ലാതെ ജനങ്ങൾ അല്ല…

ഖജനാവിൽ നിന്ന് കൈയ്യിട്ടുവാരുമ്പോൾ എവിടെയും നിങ്ങൾ പറഞ്ഞിട്ടില്ല ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈ തുക ഈടാക്കും എന്ന്..

അതുകൊണ്ട് നിങ്ങളെപോലുള്ള അഹങ്കാരികളായ ഭരണാധികാരികൾക്ക് തോന്നിവാസം കാണിക്കാനുളളതല്ല ജനങ്ങളുടെ ഖജനാവ് എന്നു വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു…

ഖജനാവ് ജനങ്ങളുടേതാണ്, അത് ശരിയായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ ഉള്ളതാണ്.. !!

സിജോ സ്‌മാനി